• HOME
 • »
 • NEWS
 • »
 • film
 • »
 • മലയാള സിനിമയിൽ രണ്ട് ഒറ്റക്കൊമ്പന്മാർ! പേരുമാറ്റാൻ തയാറായി ഒരു വിഭാഗം

മലയാള സിനിമയിൽ രണ്ട് ഒറ്റക്കൊമ്പന്മാർ! പേരുമാറ്റാൻ തയാറായി ഒരു വിഭാഗം

Two movies with the title Ottakkomban in Malayalam cinema | 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി ചിത്രം കൂടാതെ മറ്റൊന്ന് കൂടി

'ഒറ്റക്കൊമ്പൻ' എന്ന് പേരുള്ള ചിത്രങ്ങളുടെ ടൈറ്റിൽ പോസ്റ്റർ

'ഒറ്റക്കൊമ്പൻ' എന്ന് പേരുള്ള ചിത്രങ്ങളുടെ ടൈറ്റിൽ പോസ്റ്റർ

 • Last Updated :
 • Share this:
  കഥയുടെ പേരിൽ വിവാദമായ സുരേഷ് ഗോപിയുടെ 250ാം ചിത്രം തലക്കെട്ടിന്റെ പേരിൽ വീണ്ടും ചർച്ചയാവുന്നു. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന് പ്രഖ്യാപിച്ച ചിത്രം പൃഥ്വിരാജ് നായകനായ 'കടുവ' എന്ന സിനിമയുമായി നീണ്ട നിയമയുദ്ധങ്ങൾക്കു ശേഷമാണ് 'ഒറ്റക്കൊമ്പനായി' മാറിയത്. എന്നാലിപ്പോൾ അതേ പേരിൽ തന്നെ മറ്റൊരു ചിത്രം കൂടി മലയാള സിനിമയിൽ.

  സുരേഷ് ഗോപി ചിത്രത്തിനും മുന്നേ പ്രഖ്യാപിച്ച 'ഒറ്റക്കൊമ്പൻ' സംവിധാനം ചെയ്യുന്നത് മഹേഷ് പാറയിൽ എന്ന നവാഗത സംവിധായകനാണ്. എന്നാൽ വിവാദങ്ങളിലേക്ക് കടക്കാൻ താത്പ്പര്യമില്ലാത്തതിനാൽ മഹേഷിന്റെ 'ഒറ്റക്കൊമ്പൻ' പേരുമാറ്റാൻ ഒരുങ്ങുകയാണ്.

  "ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രെജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും, മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ ന്യൂ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകചത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല!" ചിത്രത്തിന്റെ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സന്ദേശം ഇങ്ങനെ.  മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

  സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

  ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

  സുരേഷ് ഗോപി നായകനാകുന്ന ചിത്രം 2019 ഡിസംബറിൽ ഷൂട്ട് ചെയ്തു തുടങ്ങി. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നായിരുന്നു ടോമിച്ചന്റെ വിശദീകരണം.

  രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകായും ചെയ്‌തു.

  പോലീസിലെ ഉന്നതനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം.
  Published by:user_57
  First published: