• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേക്ക് U/A സർട്ടിഫിക്കറ്റ്

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേക്ക് U/A സർട്ടിഫിക്കറ്റ്

U/A certificate for Prithviraj movie Brother's Day | ലൂസിഫറിന് ശേഷം തിയേറ്ററിലെത്തുന്ന പൃഥ്വി ചിത്രമാണ് ബ്രദേഴ്‌സ് ഡേ

  • Last Updated :
  • Share this:
    പൃഥ്വിരാജിന്റെ ഓണ ചിത്രം ബ്രദേഴ്‌സ് ഡേ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ്. ലൂസിഫറിന് ശേഷം തിയേറ്ററിലെത്തുന്ന പൃഥ്വി ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

    മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാതാവ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും ഷാജോൺ കൈകാര്യം ചെയ്തിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തും.

    4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം ഷാജോൺ കൈകാര്യം ചെയ്തിരുന്നു.

    First published: