മലയാള ചലച്ചിത്രം ഉടലാഴത്തെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കി സർക്കാർ. 'ആദിവാസി യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനമാകും വിധത്തിൽ ഒരുക്കിയിരിക്കുന്നതും, ആദിവാസികൾ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നതും ദേശീയ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രേക്ഷക/നിരൂപക പ്രശംസ പിടിച്ചു പറ്റിയതുമായ സിനിമ'യെ 'സാമൂഹിക പ്രതിബദ്ധതയുള്ള' ചിത്രമെന്ന പേരിലാണ് വിനോദ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ഗുളികൻ എന്ന ആദിവാസി ട്രാൻസ്ജെൻഡര്‍ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് ഉടലാഴം. മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട ഉടലാഴം 2019ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണൻ ആവളയാണ് ഉടലാഴം സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്ടർമാരായ മനോജ് കെ ടി, രാജേഷ് കുമാർ എം പി, സജീഷ് എം എന്നിവർചേർന്നാണ് ഈ ചിത്രം നിർമിച്ചത്. മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ഉടലാഴത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയെക്കൂടാതെ രമ്യ, ഇന്ദ്രൻസ്, ജോയ് മാത്യു, അനുമോൾ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.