നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടൻ ഉല്ലാസ് പന്തളം പ്രധാനവേഷം അവതരിപ്പിക്കുന്നു; ചിത്രം 'വെൽകം ടു പാണ്ടിമല'

  നടൻ ഉല്ലാസ് പന്തളം പ്രധാനവേഷം അവതരിപ്പിക്കുന്നു; ചിത്രം 'വെൽകം ടു പാണ്ടിമല'

  വെൽകം ടു പാണ്ടിമല

  വെൽകം ടു പാണ്ടിമല

  • Share this:
   സൂരജ് സുന്ദർ, കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
   നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെൽക്കം ടു പാണ്ടിമല'.

   ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ പ്രശസ്തരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.

   ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവഹിക്കുന്നു. മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു. മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.

   എഡിറ്റിങ്- അൻവർ അലി, ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ, സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ- അർജ്ജുൻ ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരുൺ കുമാസി, അസോസിയേറ്റ് ഡയറക്ടർ- ഗോകുല്‍ ഗോപാല്‍, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്.

   കാസർകോട് പെരിയ പരിസര പ്രദേശങ്ങളിലായി ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ അവസാന വാരത്തോടെ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ജോണ്‍ ലൂതറായി ജയസൂര്യ ; ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു

   ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജോണ്‍ ലൂതറി'ന്റെ ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ് നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. സംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീന്‍ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

   Summary: Actor Ullas Pandalam to play an important character in the upcoming movie Welcome to Pandimala. The film is touted to be an out-and-out comic entertainer
   Published by:user_57
   First published:
   )}