HOME » NEWS » Film » MOVIES UNDA MOVIE RELEASE POSTPONED

ഉണ്ട കാണാൻ ഇനിയും കാത്തിരിക്കണം; മമ്മൂട്ടി ചിത്രം നിയമക്കുരുക്കിൽ

Unda movie release postponed | ജൂൺ 14ന് പുനർനിശ്ചയിച്ച തിയ്യതിയിൽ ചിത്രം എത്തിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോൾ അണിയറക്കാർ

news18india
Updated: June 4, 2019, 2:10 PM IST
ഉണ്ട കാണാൻ ഇനിയും കാത്തിരിക്കണം; മമ്മൂട്ടി ചിത്രം നിയമക്കുരുക്കിൽ
ഉണ്ടയിൽ നിന്നും
  • Share this:
മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് തിയേറ്ററിലെത്തില്ല. ജൂൺ 14ന് പുനർനിശ്ചയിച്ച തിയ്യതിയിൽ ചിത്രം എത്തിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോൾ അണിയറക്കാർ. റിസർവ് വനത്തിൽ അനുമതിയില്ലാതെ ചിത്രീകരിച്ചു എന്ന പരാതിയാണ് ഉണ്ടക്കു വിനയായത്. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നുമുള്ള പ്രമേയമാണ് ചിത്രത്തിന് ആധാരം. രണ്ടു പരാതികൾ ലഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ്.

ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

First published: June 4, 2019, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories