• HOME
 • »
 • NEWS
 • »
 • film
 • »
 • സംഘാടനം ജനാധിപത്യപരമല്ല

സംഘാടനം ജനാധിപത്യപരമല്ല

ജോയ് മാത്യു

ജോയ് മാത്യു

 • Last Updated :
 • Share this:
  ജോയ് മാത്യു (സംവിധായകൻ. എഴുത്തുകാരൻ. നടൻ)

  അതായത്, 22 വർഷമായി IFFK നടത്തി വരുന്നു. യാതൊരു മാറ്റവും കൂടാതെ തുടങ്ങിയതു പോലെ തന്നെ നടക്കുന്നുവെന്നുള്ളതാണ് അതിന്റെ പരിതാപകരമായ അവസ്ഥ. പുതിയ സിനിമകൾ വരുന്നു, പുതിയ സിനിമകൾ ജനങ്ങൾ കാണുന്നു എന്നുള്ളതല്ലാതെ പുതിയ ചിന്താഗതിയിൽ, പുതിയ രീതിയിൽ ഈ ചലച്ചിത്രോത്സവം മാറ്റിപ്പണിയാൻ മെനക്കെടാനുള്ള ബുദ്ധിയോ വിവേകമോ കാണിക്കാതിരിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മയായി എനിക്കു തോന്നിയിട്ടുള്ളത്. ആരോ തുടങ്ങിവെച്ചത് ചാക്രികമായ രീതിയിൽ തുടർച്ചയായി പോകുന്നുവെന്നുള്ളതല്ലാതെ കാലനുസൃതമായ ഒരു മാറ്റത്തിന് ആരും ശ്രമിക്കുന്നില്ല. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വനിതകളുടെ സിനിമകൾ, യുദ്ധാനന്തര സിനിമകൾ പ്രളയാനന്തര സിനിമകൾ, കുട്ടികളുടെ സിനിമകൾ എന്നിങ്ങനെ ചില ക്ലാസിഫിക്കേഷൻസ് കൊടുക്കുന്നുവെന്നുള്ളതല്ലാതെ. (അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്) മേളയുടെ സംഘാടനം ഇതുവരെ ജനാധിപത്യപരമായിട്ടില്ല. കാരണം ഇതൊരു സർക്കാർ ബോഡിയാണ്, അതിനു കീഴിലുള്ള അക്കാദമി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഒരു ചലച്ചിത്രോത്സവമാണിത്.

  കാരണം സർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരായിരിക്കുമല്ലോ ചലച്ചിത്ര അക്കാദമിയിലെ ഇതിന്റെ പ്രവർത്തകർ. അതുകൊണ്ട് അവരുടെതാല്പര്യങ്ങൾ സിനിമയുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. പല നല്ല സിനിമകളും തഴയപ്പെടുകയും മോശപ്പെട്ട പലസിനിമകളും കയറിപ്പറ്റുകയുമൊക്കെ ചെയ്യുന്നത് അതുകൊണ്ടാണ്. അതായത്, സ്വകാര്യമായ ചില താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. മാത്രമല്ല മേളകളിൽ അവാർഡ് നിർണയ രീതിയും തീർത്തും ജനാധിപത്യപരല്ല. വിപ്ലവകരമായ രീതിയിൽ ചിന്തിക്കുന്ന, അല്ലെങ്കിൽ പുരോഗമനപരമായ രീതിയിൽ ചലച്ചിത്രം ആസ്വദിക്കുന്നവരുണ്ട് കേരളത്തിൽ. അവർക്കു പോലും പഴഞ്ചൻ രീതിയല്ലാതെ പുതിയ രീതി മുന്നോട്ടു വെക്കാൻ പറ്റുന്നില്ല. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ഷട്ടർ ജനാധിപത്യ രീതിയിൽ അവാർഡ് കിട്ടിയ സിനിമയാണ്. നാലോ അഞ്ചോ ജൂറി അംഗങ്ങളും മന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണല് സ്റ്റാഫും കൂടിയിരുന്നു തീരുമാനിച്ച അവാർഡല്ല എനിക്കു കിട്ടിയത്. ഷട്ടർ IFFKയി> പ്രദർശിപ്പിച്ച വർഷം ഇലക്ട്രോണിക്‌സ് സംവിധാനം വഴി പ്രേക്ഷകർ രേഖപ്പെടുത്തിയ വോട്ടുകൾ കൊണ്ടാണ് എന്റെ സിനിമ മികച്ച സിനിമയ്ക്കുള്ള രജത ചകോരം നേടിയത്. അതായത് മത്സരവിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ചത് ഏതെന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട്. ആ അവാർഡ് എനിക്കു ലഭിച്ചതാണ് അഭിമാനകരമായ മുഹൂർത്തമെന്ന് എനിക്ക് പിൽക്കാലത്തു തോന്നിയിട്ടുണ്ട്. അതിനു ശേഷം എനിക്ക് സംസ്ഥാന അവാർഡ് സ്‌പെഷ്യൽ ജൂറി അവാർഡൊക്കെ കിട്ടി. അതൊക്കെ തന്നെ കുറെ ആൾക്കാരുടെ, അതായത് നമ്മളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒക്കെ സമന്വയിച്ചുള്ള അവാർഡുകളായിരുന്നു. അതല്ല സിനിമ കാണാൻ വന്ന, സിനിമയെ സ്‌നേഹിക്കുന്ന ഡെലിഗേറ്റ്‌സിന്റെ അർപ്പണ ബോധത്തോടെയുള്ള പങ്കാളിത്തത്തോടെയുള്ള അവാർഡ് ആണ് വേണ്ടത്.

  ഇനിയെങ്കിലും പ്രേക്ഷക പങ്കാളിത്തത്തോടെ സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയുണ്ടാകണം. ഇലക്ട്രോണിക് സംവിധാനമുപയോഗിച്ച് മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് കേരളത്തിലെ ഭരണം നിര്വ്വഹിച്ചതാണ്. അതുകൊണ്ട് ഇനിയെങ്കിലും നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനും നല്ല സംവിധായകനെ തിരഞ്ഞെടുക്കുന്നതിനും നല്ല ടെക്‌നീഷ്യന്‌സിനെ തിരഞ്ഞെടുക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം വഴി സാധിക്കണം. അതിനു സാധിക്കുന്ന വലിയൊരു പ്രേക്ഷകവൃന്ദം തന്നെയാണ് അവിടെ വരുന്നത്. അതായത്, ഈ സംവിധാനം പുതുക്കിപ്പണിയേണ്ടതാണ്. ഇലക്ട്രോണിക് സംവിധാനം വഴി അവർക്ക് വോട്ടു രേഖപ്പെടുത്തിക്കൂടെ? അവരു കാണുന്ന സിനിമകൾക്ക് അവർക്ക് മാർക്ക് രേഖപ്പെടുത്താമല്ലോ. ഈ മാർക്ക് ഫൈനലൈസ് ചെയ്താൽ മതി. അതല്ലേ ഏറ്റവും ജനാധിപത്യപരമായ രീതി? അല്ലാതെ തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് അവാർഡ് കൊടുക്കുകയും തങ്ങൾക്കു വേണ്ടപ്പെട്ടവരെ തിരുകി കയറ്റുകയും ചെയ്യുന്ന പ്രവണത മാറണം. അപ്പോഴാണ് ചലച്ചിത്ര അക്കാദമി നടത്തുന്ന ഈ മേള കൂടുതല് ജനകീയവും കൂടുതൽ ജനാധിപത്യപരവും പുരോഗമനപരവും വിപ്ലവകരവുമാകുന്നത്. എങ്കിലേ ഇത് ലോകത്തിന് മാതൃകയാകൂ.
  ലോകത്തിലെ മറ്റ് ചലച്ചിത്ര മേളകൾക്ക് മാതൃകയായി മാറാൻ കേരളത്തിന് കഴിയണം. അതിനു വേണ്ടി രണ്ടു മൂന്നു വർഷം തുടർച്ചയായി വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവകാശം കൊടുക്കണം. അവരവിടെ സ്ഥാപിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രത്തിൽ അവരുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ. അവരതിനു തയ്യാറാകണം. അവരെ സജ്ജമാക്കണം. അങ്ങനെയേ ഇതൊരു പൂർണ അർഥത്തിൽ ജനകീയമായ ഒരു ചലച്ചിത്രമേളയായി മാറുകയുള്ളു. ഈ സിനിമകൾ കാണാൻ ആളുകളൊക്കെ വരുന്നത് നല്ലതു തന്നെ. ഈ സിനിമയുണ്ടാാക്കുന്ന മാറ്റങ്ങളൊന്നും അവർ ജീവിതത്തിൽ പകർത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ക്രമേണയെങ്കിലും മലയാള സിനിമ മാറേണ്ടതുണ്ട്. നമ്മളിപ്പോൾ കാണുന്ന ഈ കോപ്പിരാട്ടി സിനിമകളല്ല സിനിമ എന്നു തിരിച്ചറിയാണെങ്കിലും ഈ സിനിമകൾ ഉപകരിക്കും.
  First published: