ജീൻ പോൾ ലാൽ അഥവാ ലാൽ ജൂനിയറിനെ അവതരിപ്പിച്ച് 'അണ്ടർ വേൾഡ്' ചിത്രത്തിന്റെ മൂന്നാമത് ടീസർ പുറത്തിറങ്ങി. അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ഫർഹാൻ ഫാസിൽ, ജീൻ പോൾ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നു. ചിത്രം നവംബർ ഒന്നിന് റിലീസ് ആവും.
സിഐഎ എന്ന സിനിമയ്ക്കു തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർവേൾഡിന്റെ രചന. ഛായാഗ്രാഹണം അലക്സ് ജെ പുളിക്കൽ. സംഗീതം യാക്ക്സൺ ഗാരി പെരേര, നേഹ നായർ. കലാസംവിധാനം പ്രതാപ് രവീന്ദ്രൻ.
ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രമാണ്.
മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ, അയൂബി മുസ്തഫ എന്നിവരാണ് മറ്റുതാരങ്ങൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.