നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Aniyathipraavu | 24 വർഷങ്ങൾക്ക് ശേഷം അനിയത്തിപ്രാവിലെ ഗാനം റിലീസ് ചെയ്‌തു; ലിറിക്കൽ വീഡിയോ പുറത്ത്

  Aniyathipraavu | 24 വർഷങ്ങൾക്ക് ശേഷം അനിയത്തിപ്രാവിലെ ഗാനം റിലീസ് ചെയ്‌തു; ലിറിക്കൽ വീഡിയോ പുറത്ത്

  Unheard song from Aniyathipraavu movie released after 24 years | ഈ ഗാനം സിനിമയിൽ ഉപയോഗിക്കാത്തതിന് ഒരു കാരണമുണ്ട്

  അനിയത്തിപ്രാവ്

  അനിയത്തിപ്രാവ്

  • Share this:
   കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഈ പാട്ട് പുറത്തിറക്കി സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്.

   അനിയത്തിപ്രാവിനു വേണ്ടി എസ്. രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.

   ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു. ഔസേപ്പച്ചന് മികച്ച സംഗീതAniyathipraavu സംവിധായകനുള്ള സ്ക്രീൻ അവാർഡ്‌സ് സൗത്ത് പുരസ്‌കാരം ലഭിച്ച സിനിമ കൂടിയാണ് അനിയത്തിപ്രാവ്.   കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിച്ച ചിത്രം എന്ന പേരിലാണ് 'അനിയത്തിപ്രാവ്' മലയാളി സിനിമയിൽ ഇടം നേടുന്നത്. ശാലിനി അജിത് ആയിരുന്നു ഈ സിനിമയിലെ നായിക. ഫാസിൽ സംവിധാനം ചെയ്ത ചിത്രം അന്നത്തെ യുവാക്കൾക്കിടയിലെ ഹരമായി മാറി. ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോ പദവിയിൽ എത്തുന്നതും ഈ സിനിമയോടെയാണ്.

   രണ്ടു വിശ്വാസ സമൂഹങ്ങളിൽ പെട്ട യുവതിയും യുവാവുമാണ് മിനിയും സുധിയും. ഇവരുടെ ക്യാമ്പസ് പ്രണയം ജീവിതത്തിലേക്ക് പരിണമിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും കടുംബ ബന്ധങ്ങളുടെ ആഴവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേവലം 65 ലക്ഷം രൂപ മുത്തമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫിസിൽ 16 കോടി രൂപ നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമയ്ക്ക് റീമേക് ഒരുങ്ങുകയും ചെയ്‌തു.

   ഇതിനു പിന്നാലെ കുഞ്ചാക്കോ ബോബൻ -ശാലിനി ജോഡികളുടെ ഒരുപിടി സിനിമകൾ മലയാളത്തിൽ ഉണ്ടാവുകയും ചെയ്‌തു. നിറം, നക്ഷത്രതാരാട്ട്, പ്രേം പൂജാരി സിനിമകളിൽ കുഞ്ചാക്കോ ബോബൻ -ശാലിനി ജോഡികളായിരുന്നു നായികാ നായകന്മാർ.

   അനിയത്തിപ്രാവ് 24 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് കുഞ്ചാക്കോ ബോബന്റെ തമിഴ് പ്രവേശം. 'ഒറ്റ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം ചാക്കോച്ചൻ അനിയത്തിപ്രാവ് വാർഷികത്തിനാണ് പുറത്തുവിട്ടത്.
   കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തെലുങ്ക് താരമായ ഈഷ റെബ്ബെയാണ് നായിക.

   Summary: An unheard song from the film Aniyathipraavu has been revealed 24 years after the movie was released. The song penned by S Rameshan Nair is set to tune by Ouseppachan. The Fazil movie had Kunchacko Boban and Shalini Ajith aka Baby Shalini playing the male and female lead roles
   Published by:user_57
   First published:
   )}