നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇനി സിനിമയിലെ 'അൺലോക്ക്'; സോഹൻ സീനുലാൽ ചിത്രം ചിത്രീകരണം ആരംഭിച്ചു

  ഇനി സിനിമയിലെ 'അൺലോക്ക്'; സോഹൻ സീനുലാൽ ചിത്രം ചിത്രീകരണം ആരംഭിച്ചു

  Unlock Malayalam movie starts rolling | സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'അൺലോക്ക് '

  സ്വിച്ച് ഓൺ

  സ്വിച്ച് ഓൺ

  • Share this:
   നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അൺലോക്ക് ' എറണാകുളത്ത് ആരംഭിച്ചു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

   ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, സാജു നവോദയ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

   മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ്‌ മഞ്ചേരിയാണ് ചിത്രം നിർമ്മിക്കുന്നത്.   'കാബൂളിവാല' എന്ന ചിത്രത്തിലെ ബാലതാരമായാണ് സോഹൻ സീനുലാലിന്റെ സിനിമാ പ്രവേശം. അതിൽ ആക്രി വിറ്റു ജീവിക്കുന്ന കുട്ടികളിൽ ഒരാളുടെ വേഷമായിരുന്നു സോഹന്. ഷാഫി സംവിധാനം ചെയ്ത ജയറാം-ലാൽ ചിത്രം 'വൺ മാൻ ഷോയിൽ' അസിസ്റ്റന്റ് ഡയറക്ടർ ആയാണ് പിന്നീട് സോഹൻ മടങ്ങിയെത്തിയത്. 'ലോലിപോപ്' വരെ എട്ടോളം ഷാഫി ചിത്രങ്ങളിൽ സോഹൻ അസ്സിസ്റ് ചെയ്തു. 'ഡബിൾസ്' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനാണ്.

   എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു'വിൽ പോലീസുകാരന്റെ വേഷമായിരുന്നു സോഹൻ സീനുലാലിന്‌.
   Published by:user_57
   First published:
   )}