സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്. അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലി തിരക്കുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദന് അറിയിച്ചു.
സ്വന്തം കൈപ്പടയില്‍ എഴുതിയ പഴയകാല കത്തിന്റെ മാതൃകയിലാണ് ഫേസ്ബുക്കിലൂടെ ഉണ്ണി മുകുന്ദൻ വിവരം പങ്കുവെച്ചത്. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധാനം. രക്ഷാധികാരി ബൈജുവിനു ശേഷം മാഡ് ദി മാറ്റിക്സിന്റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് നിര്‍മ്മാണം. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.