HOME » NEWS » Film » MOVIES UNNI MUKUNDAN BIDS GOOD BYE TO HIS CHISELED FIGURE FOR HIS NEXT MEPPADIYAN

സിക്സ് പാക്ക് ഒക്കെ പോയി; ഉണ്ണി മുകുന്ദൻ ഇപ്പൊ ഇങ്ങനെയാണ്

Unni Mukundan bids good bye to his chiseled figure for his next, Meppadiyan | ഇങ്ങനെയാവാനുള്ള കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

News18 Malayalam | news18-malayalam
Updated: January 3, 2020, 10:10 AM IST
സിക്സ് പാക്ക് ഒക്കെ പോയി; ഉണ്ണി മുകുന്ദൻ ഇപ്പൊ ഇങ്ങനെയാണ്
ഉണ്ണി മുകുന്ദൻ മുൻപും ഇപ്പോഴും
  • Share this:
സിക്സ് പാക്ക് ബോഡിയിലെ പയറ്റും പോരാട്ടവുമായി മാമാങ്കത്തിൽ നിറഞ്ഞു നിന്ന നടനാണ് ഉണ്ണി മുകുന്ദൻ. വളരെ കഷ്‌ടപ്പെട്ട് ജിം ട്രെയിനിങ് വഴിയാണ് ഉണ്ണി ആ ഫിഗറിലേക്കെത്തിയത്. എന്നാൽ കഷ്‌ടപ്പെട്ടു നേടിയ സിക്സ് പാക്ക് ഒക്കെ പോയി പുതിയ പാക്കിലായി കഴിഞ്ഞു ഉണ്ണി! എന്നാലും ഉണ്ണീ ഇതെന്തു പറ്റി എന്ന് ചോദിക്കാൻ തോന്നുന്നുണ്ടോ ആരാധകർക്ക്?

ഉണ്ണിക്ക് വേവലാതിപ്പെടേണ്ട വിധത്തിലെ പ്രശ്നങ്ങളൊന്നുമില്ല. സംഭവം ഇതാണ്. ഉണ്ണി തന്നെ പറയട്ടെ:

നമസ്കാരം,

ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു.

ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.

ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.

"മേപ്പടിയാൻ" എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.

എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. 🙏

ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് "മേപ്പടിയാൻ" എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം 'മാഡ് ദി മാറ്റിക്സിന്റെ' ബാനറിൽ സതീഷ് മോഹൻ നിർമ്മിച്ച് നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ.

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയ താരങ്ങളും അണിനിരക്കുന്നു.

കഥ, സംവിധാനം വിഷ്ണു മോഹൻ. ഛായാഗ്രഹണം നീൽ ഡി കുൻഹ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. ചിത്രസംയോജനം ഷമീർ മുഹമ്മദ്‌. സംഗീത സംവിധാനം രാഹുൽ സുബ്രമണ്യം. കലാസംവിധാനം സാബു മോഹൻ.

Published by: meera
First published: January 3, 2020, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories