ആശയങ്ങൾ ലോകത്തിനു മുൻപാകെ അവതരിപ്പിക്കാൻ കഥകൾ കൊണ്ട് സാധിക്കില്ലേ? അതെ എന്ന ഉറച്ച വിശ്വാസമുണ്ട് ഉണ്ണി മുകുന്ദന് (Unni Mukundan). സ്വന്തം നിർമ്മാണ കമ്പനിയുടെ ബാനറിൽ ആ കഥകൾ സിനിമയാക്കി മാറ്റാൻ ഉണ്ണി തയാറാണ്. മേപ്പടിയാൻ (Meppadiyan) എന്ന കന്നി നിർമ്മാണ ചിത്രം വിജയമായതിന് പിന്നാലെ കൂടുതൽ കഥകൾക്ക് പിന്തുണയേകി സിനിമ എന്ന നിലയിൽ അവയെ യാഥാർഥ്യമാക്കാൻ തത്പരതയുണ്ടെങ്കിൽ സമീപിക്കുക. ഇതിനുള്ള ക്ഷണപത്രം ഉണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
തീർത്തും അപ്രതീക്ഷിതവും അവിചാരിതവുമായി സിനിമാ നിർമ്മാണ മേഖലയിൽ കടന്നുവന്നയാളാണ് ഉണ്ണി മുകുന്ദൻ. 'മേപ്പടിയാൻ' സിനിമയ്ക്ക് മറ്റൊരു നിർമ്മാതാവുമായിട്ടായിരുന്നു തുടക്കം. എന്നാൽ ആ നിർമ്മാതാവ് പിന്മാറിയത്തോടു കൂടി ഉണ്ണി ആ ചുമതല ഏറ്റെടുത്ത് നിർവഹിക്കുകയായിരുന്നു.
ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ഒട്ടേറെ ഡീഗ്രേഡിങ് ശ്രമങ്ങളെ നിഷ്പ്രഭമാക്കിയാണ് ഉണ്ണി നിർമ്മാതാവെന്ന നിലയിൽ തന്റെ നിലയുറപ്പിച്ചത്. ചിത്രം ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ശാരീരികവും മാനസികവുമായി ഏറെ തയാറെടുപ്പുകൾ വേണ്ടി വന്ന കഥാപാത്രമായിരുന്നു മേപ്പടിയാനിലെ നായകൻ ജയകൃഷ്ണൻ. സിക്സ് പാക്ക് ആയിരുന്ന ഉണ്ണി തന്റെ ആകാരവടിവൊത്തുള്ള ശരീരം ഒരു തനി നാട്ടിൻപുറത്തുകാരന്റേതാക്കി മാറ്റിയെടുത്തു.
അടുത്തതായി ഉണ്ണി മുകുന്ദൻ നായകനാവുന്ന ചിത്രങ്ങളിലൊന്നായ 'ബ്രൂസ് ലീയും' ഉണ്ണി മുകുന്ദൻ ഫിലിംസ് തന്നെയാവും നിർമ്മിക്കുക.
മോഹൻലാലിന്റെ പുലിമുരുകൻ, മമ്മൂട്ടിയുടെ മധുരരാജ എന്നിവയുൾപ്പെടെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകൾ സംവിധാനം ചെയ്ത സംവിധായകൻ വൈശാഖ്, ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ സംവിധാനം ചെയ്യും. മല്ലു സിംഗ് എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ഉണ്ണിയും വൈശാഖും ഒന്നിച്ചത്. 2020ൽ ഉണ്ണിമുകുന്ദന്റെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.
25 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാറാണ്. വൈശാഖിന്റെയും ഉദയകൃഷ്ണയുടെയും കോമ്പിനേഷൻ മോളിവുഡിലെ നിരവധി ഫാമിലി എന്റർടെയ്നറുകൾ സൃഷ്ടിച്ചിട്ടുണ്ട്.
Summary: Unni Mukundan has called for good scripts to be produced under the banner of his production house Unni Mukundan Films, which has helmed Meppadiyan, a feel-good family entertainer. Unni has posted an invite on Instagram inviting story tellers having cinema-worthy ideas or stories with themഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.