• HOME
 • »
 • NEWS
 • »
 • film
 • »
 • Unni Mukundan | ഫ്രീ ഫയർ കളിയ്ക്കാൻ കൂടുന്നോ? ലൊക്കേഷനിലെത്തിയ ആറ് വയസ്സുകാരനുമായി കൂട്ടുകൂടി ഉണ്ണി മുകുന്ദൻ

Unni Mukundan | ഫ്രീ ഫയർ കളിയ്ക്കാൻ കൂടുന്നോ? ലൊക്കേഷനിലെത്തിയ ആറ് വയസ്സുകാരനുമായി കൂട്ടുകൂടി ഉണ്ണി മുകുന്ദൻ

Unni Mukundan creates a unique bonding with a boy he met on the film sets | പബ്‌ജി കളിക്കാരായവർക്ക്‌ അറിയാമോ ഉണ്ണിയും ആറ് വയസ്സുള്ള കൂട്ടുകാരനും കൂടി കളിച്ച ഫ്രീ ഫയർ?

ഉണ്ണി മുകുന്ദനും റെയ്‌ഹാനും

ഉണ്ണി മുകുന്ദനും റെയ്‌ഹാനും

 • Share this:
  പുതിയ ചിത്രം ഭ്രമത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. പൃഥ്വിരാജും മംമ്ത മോഹൻദാസും വേഷമിടുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് ചിത്രം 'അന്ധാദുൻ' റീമേക് മലയാളത്തിൽ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 'മേപ്പടിയാൻ' എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി വേഷമിടുന്നത് 'ഭ്രമത്തിലാണ്'.

  പക്ഷെ ഇതിലെ താരങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തത്ക്കാലം മാറ്റിവച്ചിട്ട് ഒരു പുതിയ കഥ കേൾക്കാം. സ്വന്തമായി കളിപ്പാട്ട ശേഖരമുള്ള ഉണ്ണി മുകുന്ദൻ ഈ സിനിമയുടെ സെറ്റിൽ ഒരു കൊച്ചു കൂട്ടുകാരനുമായി ചങ്ങാത്തം കൂടിയിരിക്കുകയാണ്.

  രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകിയും നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു ആറ് വയസ്സുകാരൻ വന്നു. പേര് റെയ്ഹാൻ. നേരെ ഒരു ചോദ്യം. FREE FIRE കളിക്കുന്നോ? കാര്യം അറിയാതെ തപ്പി തടഞ്ഞ ഉണ്ണി അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതൊരു മൊബൈൽ ഗെയിം ആണെന്നാണ്. പബ്ജി പോലെത്തെ. നിലവിലെ ട്രെൻഡിങ് ഗെയിം ആണെന്ന വസ്തുത അപ്പോഴാണ് കത്തിയത്.

  കുറച്ചു നേരം കുട്ടി ഉണ്ണിയെ കളിക്കാൻ പഠിപ്പിച്ചു. ഈ മാസം 28 ന് അവന്റെ പിറന്നാൾ ആണെന്നും കൂട്ടുകാരെ കാണണം എന്നുമൊക്കെ കൂട്ടത്തിൽ പറയുന്നത് കേട്ടു. അവസാനം ഒരു ഫോട്ടോയും എടുത്തു റയ്ഹാനും സഹോദരങ്ങളും പോയി.  ഇന്നലെ അപ്രതീക്ഷിതമായ കുട്ടിയുടെ വീട്ടിൽ ഉണ്ണിയുടെ വക പിറന്നാൾ കേക്ക് എത്തി. റയ്ഹാന് സ്നേഹപൂർവ്വം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസകളും. ചെറിയ വീട്ടിലെ അവന്റെയും കുടുംബത്തിന്റെയും വലിയൊരു സന്തോഷത്തിന്റെ ഭാഗം ആയതു കണ്ടിട്ടാണ് ഉണ്ണിയുടെ ടീം അവിടെ നിന്ന് പോയത്.

  തമാശക്കാണെങ്കിലും ഉണ്ണി അന്ന് രാത്രി പറഞ്ഞ പോലെ ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാ താരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത് എന്ന രഹസ്യം റെയ്ഹാൻ ഇനി പുറത്താക്കുമോ ആവോ എന്ന പേടി ഉണ്ണിക്കില്ലാതെയില്ല.

  രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന  ചിത്രമാണ് 'ഭ്രമം'. എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍. ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുനിൽ രാധിക ആപ്തേ, തബു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങൾ.

  Summary: Unni Mukundan gets a six-year-old friend on the sets of new movie Bramam. The little boy introduces him to play Free Fire. Later Unni sends him a surprise birthday gift
  Published by:user_57
  First published: