ഉണ്ണി മുകുന്ദനെ (Unni Mukundan) ഏവർക്കുമറിയാം. മാമാങ്കം (Mamankam) സിനിമയ്ക്കായി യോദ്ധാവിന്റെ ശരീരത്തിലേക്ക് തന്നെ മാറ്റിയെടുത്ത ഫിറ്റ്നസ് ട്രെയ്നർക്ക് ബൈക്ക് സമ്മാനിച്ചയാളാണ് ഉണ്ണി. ഒരിക്കൽക്കൂടി ആ ചരിത്രം ആവർത്തിക്കുകയാണ്. 100 ദിവസം പിന്നിട്ട ആദ്യ നിർമ്മാണ സംരംഭം 'മേപ്പടിയാൻ' (Meppadiyan) സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച രണ്ടുപേർക്ക് ബൈക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് ഉണ്ണി. ആഘോഷപൂർണമായ ചടങ്ങിന്റെ വേദിയിൽ ഏവർക്കും മുന്നിൽവച്ച് അരുൺ, രഞ്ജിത്ത് എന്നിവർ ബൈക്കിന്റെ താക്കോൽ സ്വീകരിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ ഈ രണ്ടുപേരും ടീമിൽ ഉണ്ടായതിന്റെ സന്തോഷം ഉണ്ണി വാക്കുകളിലൂടെ പങ്കിടുന്നു.
ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ചിത്രഭാരതി, ഇന്ത്യൻ സിനിമാ കോമ്പറ്റീഷൻ 2021 വിഭാഗത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പാടിയാൻ’ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡ് നേടിയിരുന്നു. ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.
ചിത്രം പട്ടികയിൽ ഇടംനേടിയതിലും അവാർഡ് കരസ്ഥമാക്കിയതിലും അഭിമാനമുണ്ടെന്നും താരം പങ്കുവച്ചു.
അജു വർഗീസ്, അഞ്ജു കുര്യൻ, കോട്ടയം രമേഷ്, സൈജു കുറുപ്പ്, നിഷ സാരംഗ്, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിലുണ്ട്. ‘വലിയ ഭൂമി ഇടപാടിൽ’ ഏർപ്പെടുന്ന ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, ഇടപാട് സാധ്യമാക്കുന്നതിൽ ഏർപ്പെടുന്നതും അയാൾ ജീവിത വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നിർമ്മാതാവേണ്ടി വന്ന സാഹചര്യം വന്നുചേരുകയാണ് ഉണ്ടായത്. ശേഷം ജയകൃഷ്ണൻ എന്ന കഥാപാത്രമാവാൻ ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം സിനിമ ആരംഭിക്കാൻ ഏറെ വൈകി. അതുകഴിഞ്ഞാണ് ലോക്ക്ഡൗൺ ആരംഭിച്ചതും. ഈ വേളയിൽ ഉണ്ണി മുകുന്ദൻ അതുവരെ വർധിപ്പിച്ച ശരീരഭാരം അതുപോലെ നിലനിർത്തേണ്ടതായും വന്നു. ദുബായ് എക്സ്പോയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.
Summary: Unni Mukundan gifted bikes for two of his crew members in Meppadiyan movie. "Dear Ranjit and Arun, you guys were fantastic. I really hope you loved your bikes ! We at UMF are proud to have you guys with us. Cheers For more successful journeys ahead. For the time being enjoy your ride on your bikes. Ride safe and keep the swag love, UM" he captioned the pics on Instagramഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.