അഞ്ച് ഭാഷകളിലായി ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനാവുന്ന ഗന്ധർവ ജൂനിയർ (Gandharva Jr) ഒരുങ്ങുന്നു. 40 കോടി ബജറ്റിലാണ് സിനിമയുടെ നിർമാണം. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ നിന്നുള്ള സൂപ്പർഹീറോ ചിത്രം എന്ന പരിവേഷമാണ് ഗന്ധർവ ജൂനിയറിനുള്ളത്. സിനിമയുടെ പൂജ കഴിഞ്ഞു. ആദ്യ ഷെഡ്യൂളിന്റെ ആരംഭവും അതിനൊപ്പം തന്നെയുണ്ടായി. വിഷ്ണു അരവിന്ദ് ആണ് സംവിധായകൻ.
Also read: Re-release movies | ഗില്ലി, ടൈറ്റാനിക്, സ്ഫടികം… റീ-റിലീസ് ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ
അഞ്ച് ഭാഷകളിലായാണ് സിനിമയുടെ നിർമാണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി. ബാനർ: ലിറ്റിൽ ബിഗ് ഫിലിംസ്. സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം.
View this post on Instagram
രചന: പ്രവീൺ പ്രഭാരം, സുജിൻ സുജാതൻ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സജീവ് ചന്ദ്രൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ജെ. പുല്ലുടൻ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: ഔസേപ് ജോൺ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോനെക്സ് സേവ്യർ, VFX: മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി. തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: മനു പിള്ള, മുരളീകൃഷ്ണൻ, അരുൺലാൽ, അഖിൽ ചന്ദ്രൻ, കിരൺ ഉമ്മൻ രാജ്, സ്റ്റിൽ: ബിജിത്ത് ധർമ്മടം, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, 10G മീഡിയ.
Summary: Unni Mukundan movie Gandharva Jr. starts rolling. The movie is positioned to succeed Minnal Murali as the next Malayalam superhero movie. The anticipated budget for Gandharva Jr. is Rs. 40 crores. Malayalam, Tamil, Kannada, Telugu, and Hindi are among the five languages in which the movie is being made available to viewers
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.