• HOME
  • »
  • NEWS
  • »
  • film
  • »
  • HBD Unni Mukundan | ഉണ്ണി മുകുന്ദനെ ഇനി 'യമഹ'യിൽ കാണാം; ജന്മദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം

HBD Unni Mukundan | ഉണ്ണി മുകുന്ദനെ ഇനി 'യമഹ'യിൽ കാണാം; ജന്മദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം

ഉണ്ണി മുകുന്ദൻ, യമഹ പോസ്റ്റർ

ഉണ്ണി മുകുന്ദൻ, യമഹ പോസ്റ്റർ

  • Last Updated :
  • Share this:
    ഉണ്ണി മുകുന്ദന്റെ (Unni Mukundan) ജന്മദിനത്തിന് പുതിയ ചിത്രം 'യമഹ' (Yemaha) പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ (Mammootty) ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. 'ഒരു ജീവിതം, ഒരു അവസരം' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. പൊതുവേ ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദനെ സിനിമയിലും അങ്ങനെ തന്നെ കാണാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



    ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്ന് രചിച്ചിരിക്കുന്നു. ബിഗ് ജെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് നിര്‍മ്മിക്കുന്ന്. സംഗീത സംവിധായകന്‍- രാഹുല്‍ രാജ്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, സ്റ്റില്‍ ഫോട്ടോഗ്രഫി- ജിനു പി.കെ., ആക്ഷന്‍ കൊറിയോഗ്രഫി- സുപ്രീം സുന്ദര്‍, പ്രൊമോഷൻ കൺസൽട്ടൻറ്- വിപിന്‍ കുമാര്‍, ഡിസൈന്‍സ്- സോളമന്‍ ജോസഫ്.

    Summary: Actor Mammootty unveiled the title of Unni Mukundan starring movie Yemaha.  'Unveiling The Title Poster of #Yemaha ! Best wishes to Unni Mukundan , Ullas Krishna , Akhil George & the entire teamAnd Wishing Dear Unni Mukundan a Very Happy Birthday,' he captioned the Facebook post
    Published by:user_57
    First published: