• HOME
  • »
  • NEWS
  • »
  • film
  • »
  • Unni Mukundan | നാനും അമീറിക്കയും മറ്റുള്ളവരും; ഷെഫീക്കിന്റെ നാട്ടുകാരെ പരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ

Unni Mukundan | നാനും അമീറിക്കയും മറ്റുള്ളവരും; ഷെഫീക്കിന്റെ നാട്ടുകാരെ പരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ

കഥാപാത്രങ്ങളിൽ ഒരാൾ നടൻ ബാലയാണ്

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Share this:
    'നാന്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, പ്രിത്തിരാജ്'. ഈ ഡയലോഗ് കേരളത്തിൽ തരംഗം തീർത്തിട്ട് അധികമായില്ല. ബാല പറഞ്ഞു എന്ന നിലയിൽ ടിനി ടോം ഒരു കോമഡി ഷോയിൽ അവതരിപ്പിച്ച ഡയലോഗാണിത്. ഇന്ന് ഇതേ വാചകം കടമെടുത്ത് ഉണ്ണി മുകുന്ദൻ പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷത്തിലെ' (Shefeekkinte Santhosham) കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. കഥാപാത്രങ്ങളിൽ ഒരാൾ നടൻ ബാലയാണ്. അമീർ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷെഫീക്കിന്റെ നാട്ടിലെ മറ്റു പ്രമുഖരെയും ഉണ്ണി പരിചയപ്പെടുത്തുന്നു.

    കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു. നവംബർ 25 ആണ് റിലീസ് തിയതി.




    നവാഗതനായ അനൂപ് പന്തളം ചിത്രം സംവിധാനം ചെയ്യുന്നു. ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവർ നായികാവേഷങ്ങളിലെത്തും.

    മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം.

    പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, അരുൺ ശങ്കരൻ പാവുമ്പ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, കൃഷ്ണ പ്രസാദ്, ജോർഡി പൂഞ്ഞാർ, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഓവർസീസ് അവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി. സൂര്യ ടിവി ആണ് സാറ്റ്ലൈറ്റ് അവകാശം.

    ഷാൻ റഹ്‍മാന്‍ ആണ് സം​ഗീത സംവിധാനം. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

    ടീസർ റിലീസിന് മുന്നോടിയായി ഉണ്ണി മുകുന്ദൻ ലൈവിൽ സംസാരിച്ചിരുന്നു. കുടുംബ ചിത്രം ഏവരും തിയേറ്ററിൽ പോയി കാണണം എന്ന് ഉണ്ണി അഭ്യർത്ഥിച്ചു.

    Summary: In a social media post, Unni Mukundan reveals a few characters from his upcoming film 'Shefeekkinte Santhosham'. Ameer, played by actor Bala, has a fascinating introduction. The film is releasing on November 25th
    Published by:user_57
    First published: