• HOME
 • »
 • NEWS
 • »
 • film
 • »
 • Unni Mukundan | പാൻ ഇന്ത്യൻ മൂവിയായി ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ'; തുടക്കം 2022ൽ

Unni Mukundan | പാൻ ഇന്ത്യൻ മൂവിയായി ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ'; തുടക്കം 2022ൽ

പാൻ ഇന്ത്യൻ തലത്തിലാണ് സിനിമയുടെ നിർമ്മാണം

ഉണ്ണി മുകുന്ദൻ, ബ്രൂസ് ലീ പ്രഖ്യാപനം

ഉണ്ണി മുകുന്ദൻ, ബ്രൂസ് ലീ പ്രഖ്യാപനം

 • Last Updated :
 • Share this:
  രണ്ടു വർഷങ്ങൾക്ക് മുൻപ് പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദൻ (Unni Mukundan) പ്രഖ്യാപിച്ച ചിത്രം 'ബ്രൂസ് ലീ'ക്ക് (Bruce Lee) 2022ൽ തുടക്കമാവും. പാൻ ഇന്ത്യൻ തലത്തിലാണ് സിനിമയുടെ നിർമ്മാണം. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് സിനിമയുടെ നിർമ്മാണം ഏറ്റെടുത്തുകഴിഞ്ഞു. വൈശാഖ് ആണ് സിനിമയുടെ സംവിധായകൻ. ചിങ്ങം ഒന്നിനാണ് സിനിമയുടെ ഏറ്റവും പുതിയ പ്രഖ്യാപനം നടന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആയിരുന്നു തുടക്കത്തിൽ നിർമ്മാണം പ്രഖ്യാപിച്ചിരുന്നത്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'.

  വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ- പ്രൊഡ്യൂസഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.

  നിലവിൽ 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി പുറത്തുവരാനിരിക്കുന്നത്‌.
  Summary: Unni Mukundan movie 'Bruce Lee' to be made on a pan-Indian scale. A big announcement was made on Chingam 1. "This movie is dedicated to all my favourite action heroes and for my love towards action movies. Can’t believe it’s been more than a DECADE since me and Vysakh ettan joined hands… better late than Never! First time as a Lead actor under Uday Ettan’s script. And this magnum project of mine wouldn’t ever happen without the trust and conviction that Shri Gokulam Gopalan Sir has in me. Thank you VC Praveen, Baiju Gopalan, Krishnamoorthy etta," Unni wrote on his Instagram post
  Published by:user_57
  First published: