• HOME
 • »
 • NEWS
 • »
 • film
 • »
 • ഉണ്ണി മുകുന്ദൻ നായകനാവുന്ന സിനിമയിൽ അഭിനയിക്കാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

ഉണ്ണി മുകുന്ദൻ നായകനാവുന്ന സിനിമയിൽ അഭിനയിക്കാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

Unni Mukundan movie invites male and female actors | ഉണ്ണി മുകുന്ദൻ നായകവേഷം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു

ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ

 • Last Updated :
 • Share this:
  ഉണ്ണി മുകുന്ദൻ നായകവേഷം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 18-25, 30-70 പ്രായപരിധിയിലുള്ളവരെയാണ് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത സെൽഫ്-ഇൻട്രൊഡക്ഷൻ വീഡിയോ അയക്കുക. ssmoviecastingcall@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. ജൂലൈ 27 ആണ് അവസാന തിയതി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്.

  മലയാളത്തിൽ ഉണ്ണി മുകുന്ദന്റെ മൂന്നു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും റോളുകൾ ഒന്നിച്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

  ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

  ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി.

  ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.  'അന്ധാദുൻ' മലയാളം റീമേക് ചിത്രമായ 'ഭ്രമം', പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ്. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഭ്രമം' എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിർമ്മിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍ നിർവഹിക്കുന്നു.

  ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'ബ്രൂസ് ലീ'. പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

  25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ്‌ ലീ' എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'.
  Published by:user_57
  First published: