HOME » NEWS » Film » MOVIES UNNI MUKUNDAN MOVIE MEPPADIYAN FIRSTLOOK RELEASED BY MOHANLAL PRITHVIRAJ AND DULQUER

Meppadiyan first look | അൽപ്പം ചായക്കട വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Unni Mukundan movie Meppadiyan first look released by Mohanlal Prithviraj and Dulquer | മേപ്പടിയാൻ ഫസ്റ്റ് ലുക്ക് മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ റിലീസ് ചെയ്തു

News18 Malayalam | news18-malayalam
Updated: January 26, 2021, 10:08 AM IST
Meppadiyan first look | അൽപ്പം ചായക്കട വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഫസ്റ്റ് ലുക്ക്
  • Share this:
ഉണ്ണി മുകുന്ദൻ നായകനാവുന്ന മേപ്പടിയാൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ റിലീസ് ചെയ്തു. നാടൻ തനിമ നിറയുന്ന ചായക്കട രംഗമാണ് പോസ്റ്ററിൽ. ഇക്കഴിഞ്ഞ വിദ്യാരംഭ ദിനത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പ്രേക്ഷകർക്കായി തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

മേപ്പടിയാൻ വിശേഷങ്ങൾ

ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ ചിത്രം 2020 വിദ്യാരംഭ ദിനത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. ഒരു മുഴുനീള ഫാമിലി എന്റെർറ്റൈനെർ ആവും മേപ്പടിയാൻ. ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്‌ക്രീനിലെത്തുക.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു.ഉണ്ണി മുകുന്ദൻ നിർമ്മാതാവ്

കഴിഞ്ഞ വർഷം ചിങ്ങം ഒന്നിനാണ് ഉണ്ണി തന്റെ നിർമ്മാണ സംരംഭമായ ഉണ്ണി മുകുന്ദൻ ഫിലിംസ് ആരംഭിച്ചത്. ഈ ബാനറിൽ തന്നെയാണ് മേപ്പടിയാൻ ഒരുങ്ങിയതും. സ്വന്തം നിർമ്മാണ കമ്പനിയെക്കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകൾ ചുവടെ.

"ജീവിതകാലം മുഴുവനും ഞാൻ സ്വപ്നം കണ്ടിരുന്നു. പലതിലും ഞാൻ എന്നെ വിഭാവനം ചെയ്തു നോക്കി, ഈ പ്രപഞ്ചം എനിക്കൊപ്പം അതിനെ യാഥാർഥ്യമാക്കാൻ ഒപ്പം നിന്നു. അത്തരമൊരു സ്വപ്നമായിരുന്നു ഒരു നടനാവുക എന്നത്. ആ വിശ്വാസത്തെ ആധാരമാക്കി ഒരു നിർമ്മാതാവെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് 'ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ' (UMF) ഞാൻ ചുവടുവയ്ക്കുന്നു. സിനിമയ്ക്ക് അർത്ഥവത്തായ എന്തെങ്കിലും തിരികെ നൽകുക എന്ന എന്റെ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്‌ടികൾ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാൻ ഉതകുന്ന ഒരു പ്ലാറ്റ്‌ഫോമാവാനുമാണ് UMF ലക്ഷ്യമിടുന്നത്."

ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ'

പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രൂസ് ലീ'.

25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ്‌ ലീ' എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'.
Published by: user_57
First published: January 26, 2021, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories