• HOME
  • »
  • NEWS
  • »
  • film
  • »
  • Meppadiyan | ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

Meppadiyan | ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു

മേപ്പടിയാൻ

മേപ്പടിയാൻ

  • Last Updated :
  • Share this:
    ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനും നിർമ്മാതാവുമായ 'മേപ്പടിയാൻ' (Meppadiyan) സിനിമയ്ക്ക് അഭിമാനനേട്ടം. താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Tashkent International Film Festival) ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് നിർമ്മിച്ചത്. ഉണ്ണിയുടെ സ്വന്തം നിർമ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുന്നതിനിടയിലാണ് ആദ്യ ചിത്രത്തിന് ഈ നേട്ടം എത്തിച്ചേർന്നത്.




    2022 മാർച്ച് മാസത്തിൽ, ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയിൽ (Bengaluru International Film Festival) തിളക്കമാർന്ന അംഗീകാരം നേടിയതിനു പിന്നാലെയാണ് ഇങ്ങനെയൊരു അവസരം സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ (Indian cinema competition section) ‘മേപ്പടിയാൻ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉണ്ണി മുകുന്ദനുംസംവിധായകൻ വിഷ്ണു മോഹനും ചേർന്നാണ് അന്ന് പുരസ്‌കാരം സ്വീകരിച്ചത്.

    കുടുംബ ചിത്രം എന്ന ലേബലിൽ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ അവസാനിക്കുന്ന സിനിമയാണ് 'മേപ്പടിയാൻ'. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീർത്തും അപ്രതീക്ഷിതമായി നിർമ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 100ഓളം ചിത്രങ്ങളെ മറികടന്നാണ് 'മേപ്പടിയാൻ' ബെംഗളൂരു മേളയിൽ ഈ അംഗീകാരത്തിന് അർഹമായത്.

    ഈ വർഷം ഫെബ്രുവരിയിൽ ദുബായ് എക്‌സ്‌പോ 2020-ൽ (Dubai Expo 2020) സിനിമ പ്രദർശിപ്പിച്ചു. 'ഇന്ത്യ പവലിയനിൽ' അതിഥികൾക്ക് മുന്നിലായിരുന്നു 'മേപ്പടിയാൻ' പ്രദർശനം. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ഇതാദ്യമായാണ് ഒരു ചിത്രം പ്രദർശിപ്പിക്കുന്നത്.

    ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു.

    ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.

    Summary: Unni Mukundan movie Meppadiyan has become India's official entry to the Tashkent International Film Festival. 'We are extrmely proud to share the news of #Meppadiyan being Nominated as India’s Official Entry in Tashkent International Film Festival!' Unni Mukundan captioned the news posted on Instagram
    Published by:user_57
    First published: