നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meppadiyan | ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' അടുത്ത മാസം തിയേറ്ററിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

  Meppadiyan | ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' അടുത്ത മാസം തിയേറ്ററിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

  Unni Mukundan movie Meppadiyan releasing in January 2022 | 'മേപ്പടിയാൻ' റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

  മേപ്പടിയാൻ

  മേപ്പടിയാൻ

  • Share this:
   ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനാവുന്ന ചിത്രം 'മേപ്പടിയാൻ' (Meppadiyan) 2022 ജനുവരി 14ന് തിയേറ്ററിലെത്തും. സിനിമയുടെ റിലീസ് തിയതി മോഹൻലാൽ (Mohanlal) ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു. ഈ ചിത്രത്തിലെ അയ്യപ്പ ഗാനവും മോഹൻലാൽ പുറത്തിറക്കി.

   ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. വിഷ്ണു മോഹൻ ആണ് സംവിധാനം.

   ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.   ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.   ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

   നീൽ ഡി. കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. കാർത്തിക്, നിത്യ മാമെൻ എന്നിവർ ചേർന്ന് ആലപിച്ച 'കണ്ണിൽ മിന്നും' എന്നാരംഭിക്കുന്ന മേപ്പടിയാനിലെ ആദ്യ ഗാനം ശ്രദ്ധേയമായിരുന്നു.

   Summary: Unni Mukundan movie Meppadiyan is slated for a release on 14 January 2022. Release date was announced by actor Mohanlal on his Facebook page. Meppadiyan is bankrolled by the production house of Unni Mukundan
   Published by:user_57
   First published: