• HOME
 • »
 • NEWS
 • »
 • film
 • »
 • മരയ്ക്കാർ റിലീസ് കഴിഞ്ഞാൽ മേപ്പടിയാൻ വരും; ഉണ്ണി മുകുന്ദൻ ചിത്രം റിലീസിന് തയാറെടുക്കുന്നു

മരയ്ക്കാർ റിലീസ് കഴിഞ്ഞാൽ മേപ്പടിയാൻ വരും; ഉണ്ണി മുകുന്ദൻ ചിത്രം റിലീസിന് തയാറെടുക്കുന്നു

മേപ്പടിയാൻ

മേപ്പടിയാൻ

 • Last Updated :
 • Share this:
  മോഹൻലാൽ ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' റിലീസ് കഴിഞ്ഞാൽ തൊട്ടുപിന്നാലെ തിയേറ്ററിലെത്താൻ തയാറെടുത്ത് ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ'. തിയേറ്റർ റിലീസിനായി കരുതിവച്ച ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. ഉണ്ണിയുടെ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും.

  ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

  എല്ലാത്തരം പ്രേക്ഷകരും കാണാൻ ഇഷ്ടപ്പെടുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രമാണിത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമടക്കം നാല് ഗാനങ്ങൾ ആണുള്ളത്. തിയേറ്റർ റിലീസ് ആയി തന്നെ എടുത്ത സിനിമയാണ് മേപ്പടിയാൻ. മരയ്ക്കാർ റിലീസ് ആയി കഴിഞ്ഞ് മേപ്പടിയാൻ തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തിയേറ്റർ തുറക്കുന്നത് വൈകുന്നത് നോക്കിയിട്ട് നേരിട്ട് OTT റിലീസ് വേണമോ എന്ന് തീരുമാനിക്കുമെന്ന് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മാനേജർ വിപിൻ കുമാർ അറിയിച്ചു.  ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

  ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

  ഓഗസ്റ്റ് മാസം 12ന് റിലീസിന് തയാറെടുക്കുന്ന സിനിമയാണ് മരയ്ക്കാർ. "സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു," റിലീസ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

  Summary: Unni Mukundan movie Meppadiyan is gearing up for a release soon after Mohanlal starring Marakkar
  Published by:user_57
  First published: