• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | ഇനി തിയേറ്ററിൽ; ഉണ്ണി മുകുന്ദന്റെ 'ഷെഫീക്കിന്റെ സന്തോഷം' ക്ലീൻ U

Shefeekkinte Santhosham | ഇനി തിയേറ്ററിൽ; ഉണ്ണി മുകുന്ദന്റെ 'ഷെഫീക്കിന്റെ സന്തോഷം' ക്ലീൻ U

നവാഗതനായ അനൂപ് പന്തളം ആണ് ചിത്രത്തിന്റെ സംവിധായകൻ

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Share this:
ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനും നിർമ്മാതാവുമാകുന്ന മലയാള ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' ക്ലീൻ U സർട്ടിഫിക്കറ്റോടെ തിയേറ്ററുകളിലേക്ക്. നവാഗതനായ അനൂപ് പന്തളം ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയന്‍ (Manoj K. Jayan), ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്യും.

'മേപ്പടിയാൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, കൃഷ്ണപ്രസാദ്‌, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജ, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി തുടങ്ങിവരും അഭിനയിക്കുന്നു.

സാമന്ത റൂത്ത് പ്രഭുവിന്റെ 'യശോദ'യാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം.




രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിൽ കേന്ദ്രീകൃതമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. അതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു.

സംഗീതം-ഷാന്‍ റഹ്‌മാൻ ഒരുക്കുന്നത്. എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്- അരുൺ ആയൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: The film 'Shefeekkinte Santhosham' starring Unni Mukundan has received a clean U certificate from the censors. Unni Mukundan plays the lead character and the film's producer. Shefeek is the go-to man for the locals in the story's tranquil hamlet setting. Shefeek is portrayed by Unni, who delights in seeing people happy. The movie is anticipated to premiere soon. It is directed by debutant Anoop Pandalam
Published by:user_57
First published: