പ്രേക്ഷക- നിരൂപക പ്രീതി നേടിയ 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായെത്തുന്ന ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം' (Shefeekkinte Santhosham). ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം.
View this post on Instagram
നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, അരുൺ ശങ്കരൻ പാവുമ്പ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, കൃഷ്ണ പ്രസാദ്, ജോർഡി പൂഞ്ഞാർ, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഓവർസീസ് അവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി. സൂര്യ ടിവി ആണ് സാറ്റ്ലൈറ്റ് അവകാശം.
View this post on Instagram
View this post on Instagram
ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.
Summary: 'Shefeekkinte Santhosham', starring Unni Mukundan, will be released on November 25, . The female leads are played by Divya Pillai and Athmiya Rajan. The film is his second production venture following the widely praised movie 'Meppadiyan.' Prior to its release, Phars Films acquired the movie's overseas rights, while Surya TV acquired satellite rights. Unni has already begun work on the production of his upcoming movie titled 'Malikapuram.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Shefeekkinte Santhosham, Unni Mukundan, Unni Mukundan movie