നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അതിദുരൂഹമെന്ന് തോന്നിക്കുന്ന ഉണ്ണി മുകുന്ദന്റെ ഫോൺകോളും സംഭാഷണവും; അവസാനം അപ്രതീക്ഷിത ട്വിസ്റ്റ്

  അതിദുരൂഹമെന്ന് തോന്നിക്കുന്ന ഉണ്ണി മുകുന്ദന്റെ ഫോൺകോളും സംഭാഷണവും; അവസാനം അപ്രതീക്ഷിത ട്വിസ്റ്റ്

  Unni Mukundan posts a curious conversation he had over phone | നിങ്ങൾ ആരെന്നോ എന്തെന്നോ, എനിക്കറിയില്ല.. പക്ഷെ എന്റെ കയ്യിൽ പണമില്ല; ഉണ്ണി മുകുന്ദന്റെ ഫോൺ കോളിന്റെ അവസാനം അപ്രതീക്ഷിത ട്വിസ്റ്റ്

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   ലോക്ക്ഡൗൺ നാളുകളിലെ സമയത്തെ പലവിധേന ഉപയോഗപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദൻ. ജനത കർഫ്യു ദിനത്തിൽ ആരാധകരുമായി സംവദിക്കാൻ ഉണ്ണി മുകുന്ദൻ സമയം നീക്കി വച്ചു. ഇപ്പോഴും ആരാധകർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉണ്ണി മറുപടി നൽകുന്നുണ്ട്.

   ഇതിനിടയിൽ മരട് സിനിമക്കായി ഉണ്ണി ഹിന്ദിയിൽ വരികളെഴുതി. വീട്ടിലിരുന്ന ഗിറ്റാർ പൊടിതട്ടിയെടുത്ത് ഈണമിട്ടു. വീടിനുള്ളിലെയും ചുറ്റുപാടിലെയും കാഴ്ചകളിലും സൗകര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ഉണ്ണി മുകുന്ദനെയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാനാവുക.

   Also read: ഹായ് ചുവന്ന വണ്ടി, ഹായ് ബിൽഡിംഗ്... ഒരു മാസത്തിന് ശേഷം പുറംലോകം കാണുന്ന ആകാംക്ഷയിൽ മംമ്ത മോഹൻദാസ്

   പക്ഷെ ഇപ്പോൾ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇംഗ്ളീഷിലെ സംഭാഷണങ്ങളുള്ള ഒരു വീഡിയോ. "നിങ്ങൾ ആരെന്നോ എന്തെന്നോ, എനിക്കറിയില്ല.. പക്ഷെ എന്റെ കയ്യിൽ പണമില്ല..." എന്ന് പറഞ്ഞാണ് ഉണ്ണി തുടങ്ങുന്നത്. ദുരൂഹതയുടെ സ്വരമാണ് ആ കോൾ നിറയെ. എന്നാൽ അവസാനം വരെ കേൾക്കുന്ന ആൾക്ക് മാത്രമേ ആ സംഭാഷണത്തിന്റെ പിന്നിലെ രഹസ്യം മനസ്സിലാക്കാൻ സാധിക്കൂ. വീഡിയോ ചുവടെ:

   Published by:user_57
   First published:
   )}