• HOME
  • »
  • NEWS
  • »
  • film
  • »
  • Meppadiyan | നാല് വർഷത്തെ സ്വപ്നമാണ്; 'മേപ്പടിയാൻ' പൈറസി പ്രിന്റ് വീട്ടിൽ ഇരുന്നു കാണുന്നു എന്ന് ഉണ്ണി മുകുന്ദൻ

Meppadiyan | നാല് വർഷത്തെ സ്വപ്നമാണ്; 'മേപ്പടിയാൻ' പൈറസി പ്രിന്റ് വീട്ടിൽ ഇരുന്നു കാണുന്നു എന്ന് ഉണ്ണി മുകുന്ദൻ

'മേപ്പടിയാൻ' വ്യാജ പതിപ്പ് കാണരുതെന്ന് ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ

മേപ്പടിയാൻ

  • Share this:
    നിർമ്മാണവും നായകവേഷവും ചെയ്ത 'മേപ്പടിയാൻ' (Meppadiyan) സിനിമയുടെ പൈറസി പ്രിന്റ് ചിലർ കാണുന്നതായി ഉണ്ണി മുകുന്ദൻ (Unni Mukundan). നാല് വർഷത്തെ സ്വപ്നത്തിനും അപ്രതീക്ഷിതമായ നീണ്ട നാളത്തെ കാത്തിരിപ്പിനും ശേഷം റിലീസ് ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരവെയാണ് ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പോലും പൈറസി പ്രിന്റ് തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്. മലയാളത്തിലും ബജറ്റ് വ്യത്യാസമില്ലാതെ ഒട്ടേറെ സിനിമകൾക്ക് വ്യാജൻ ലഭ്യമായിട്ടുണ്ട്.

    വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ആദ്യമായി ഉണ്ണി മുകുന്ദനെ ഒരു തനി നാട്ടിൻപുറത്തുകാരനായി ചിത്രീകരിക്കുന്ന സിനിമയാണ്. കഥാപാത്രമായ ജയകൃഷ്ണന് വേണ്ടി ഉണ്ണി 20 കിലോ ശരീരഭാരം വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം വന്നുചേർന്ന കോവിഡ് ലോക്ക്ഡൗൺ കാര്യങ്ങൾ പ്രതീക്ഷിച്ചതിലുമേറെ വൈകിപ്പിക്കുകയും ചെയ്തു. ഉണ്ണിയുടെ പോസ്റ്റിലെ വാക്കുകൾ ചുവടെ:


    4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ?



    എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി.


    ഇന്ന് (ജനുവരി 24, ശനിയാഴ്ച) തിയേറ്റർ പ്രവർത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി.


    Summary: Actor/ producer Unni Mukundan expresses his discontent over people watching pirated copy of Meppadiyan movie. He put up a post seeking viewers not to entertain pirated version
    Published by:user_57
    First published: