നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കഴുത്തിൽ കുരിശും കലിപ്പ് ലുക്കുമായി ഉണ്ണി മുകുന്ദൻ; 'പപ്പ'യുടെ മോഷൻ ടീസർ പുറത്തിറങ്ങി

  കഴുത്തിൽ കുരിശും കലിപ്പ് ലുക്കുമായി ഉണ്ണി മുകുന്ദൻ; 'പപ്പ'യുടെ മോഷൻ ടീസർ പുറത്തിറങ്ങി

  വലിയ താരനിരയുമായി ബിഗ് ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം 2021 തുടക്കത്തിൽ ആരംഭിക്കുമെന്ന് അണിയറക്കാർ

  Pappa Poster

  Pappa Poster

  • Share this:
   യുവതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ 'പപ്പ'യുടെ മോഷൻ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്.

   Also Read-Mohanlal | 'ആറാട്ടിന്' ഒരുങ്ങി മോഹൻലാൽ 2255 നമ്പർ കറുത്ത ബെൻസിൽ; യാത്ര നെയ്യാറ്റിൻകര നിന്നും പാലക്കാടേക്ക്

   ഷൂട്ടിംഗ് പുരോഗമിക്കുന്ന 'മേപ്പടിയാൻ'എന്ന ചിത്രത്തിന് ശേഷം ഉണ്ണി നായകനായെത്തുന്ന 'പപ്പ' സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. യുവരാഷ്ട്രീയ നേതാവായ 'പയസ് പരുത്തിക്കാടന്‍' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഖദറും കഴുത്തിൽ കുരിശു മാലയുമിട്ട് കട്ട കലിപ്പിലിരിക്കുന്ന താരത്തിന്‍റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.   നവരാത്രി യുണൈറ്റഡ് വിഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.. നീൽ ഡി-കുഞ്ഞ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്‌ രാഹുൽ സുബ്രഹ്മണ്യം . ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ഡിസൈൻ ആനന്ദ്‌ രാജേന്ദ്രൻ. പ്രൊമോഷൻ ക്യാൻസൽറ്റന്റ് വിപിൻ കുമാർ.   വലിയ താരനിരയുമായി ബിഗ് ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം 2021 തുടക്കത്തിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു.
   Published by:Asha Sulfiker
   First published:
   )}