നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വിവാദ ചിത്രം മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ

    വിവാദ ചിത്രം മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ

    ഉണ്ണി മുകുന്ദൻ

    ഉണ്ണി മുകുന്ദൻ

    • Share this:
      വിവാദങ്ങൾക്കു നടുവിൽ നിന്ന് കൊണ്ട് മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നിന്നും പുതിയൊരറിയിപ്പ്. നടൻ ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഭാഗമാവുന്നു. തൻ്റെ ഈ വർഷത്തെ രണ്ടു പ്രധാന ചിത്രങ്ങളിൽ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. മാമാങ്കത്തിന് വേണ്ടി പ്രത്യേകം പരിശീലനം നേടിയ ധ്രുവനെ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ഒഴിവാക്കുകയായിരുന്നു. ഇതേറെ വിവാദങ്ങൾക്കും ഇട വരുത്തിയിരുന്നു.



      സംവിധായകൻ സജീവ് പിള്ളയുടെ കാര്യത്തിലും വ്യക്തതയില്ല. സംവിധായകൻ മാറുമെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു.

      ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കുമെന്ന് ഏറ്റു മുന്നോട്ടു വന്നു. എന്നാൽ തിരക്കഥ മാറ്റാതെ, ഇതുവരെയുള്ള 14 കോടി മുതൽമുടക്കിൽ നടന്ന ചിത്രീകരണം ഒഴിവാക്കി ആദ്യം മുതൽ തുടങ്ങാനാണ് പദ്ധതിയെന്ന്‌ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

      First published:
      )}