നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ണി മുകുന്ദൻ തെലുങ്ക് സിനിമയിൽ നായകൻ; പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന

  ഉണ്ണി മുകുന്ദൻ തെലുങ്ക് സിനിമയിൽ നായകൻ; പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന

  Unni Mukundan to play protagonist in Telugu movie. തെലുങ്ക് ചിത്രത്തിലെ നായകനാവാൻ ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   മലയാളത്തിൽ നിന്നും അന്യഭാഷാ നായകന്മാർ ആവുന്നവരുടെ പട്ടികയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു തെലുങ്ക് ചിത്രത്തിൽ നായകവേഷം ചെയ്തു അരങ്ങേയറ്റം കുറിക്കുകയാണ്. പാൻ ഇന്ത്യൻ പ്രൊജക്റ്റ്‌ ആയി ഒരുങ്ങുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ പ്രഖ്യാപനം ദസറക്ക്‌ ഉണ്ടാകുമെന്നാണ് സൂചന.

   മുൻപ് ബാഗമതി, ജനത ഗാരേജ്‌ എന്നീ തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഉണ്ണി വരാനിരിക്കിന്ന രവി തേജ ചിത്രം ഖിലാഡിയിലും ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്‌.

   ഉണ്ണി മുകുന്ദന്റേതായി ഒട്ടേറെ മലയാള ചിത്രങ്ങൾ പുറത്തുവരാനുണ്ട്. അടുത്തതായി റിലീസ് ചെയ്യുക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'ഭ്രമം' എന്ന സിനിമയാണ്. ആമസോൺ പ്രൈമിൽ ഒക്ടോബർ ഏഴാം തിയതിയാണ് റിലീസ്.

   നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാൻ' ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു.
   ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്.

   മോഹൻലാലിനൊപ്പം '12th മാൻ' സിനിമയിലും ഉണ്ണി വേഷമിടുന്നുണ്ട്. ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഉണ്ണിയുടെ പിറന്നാൾ ആഘോഷവും.

   ഉണ്ണി മുകുന്ദൻ നായകനാകുന്ന മറ്റൊരു ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ഗുലുമാൽ എന്ന ടി.വി. ഷോയുടെ അവതാരകനായിരുന്ന അനൂപ് രചനയും സംവിധാനവും നിർവഹിക്കും. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'.

   വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച 'ഏക് ദിന്‍' എന്ന ചിത്രത്തിലെ നായകൻ ഉണ്ണിയാണ്.

   ഉണ്ണി മുകുന്ദൻ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'പപ്പ'. 'പപ്പ' സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. യുവരാഷ്ട്രീയ നേതാവായ 'പയസ് പരുത്തിക്കാടന്‍' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഖദറും കഴുത്തിൽ കുരിശു മാലയുമിട്ട് കട്ട കലിപ്പിലിരിക്കുന്ന താരത്തിന്‍റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

   പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന ആക്ഷൻ ചിത്രമാണ് 'ബ്രൂസ് ലീ'. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിലാണ്.

   Summary: Unni Mukundan to play protagonist in a Telugu movie
   Published by:user_57
   First published:
   )}