• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES UNNI MUKUNDAN TO PLAY TITLE ROLE IN SHEFEEKKINTE SANTHOSHAM

'ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ്ണ പലഹാരങ്ങളാണോ?' ഷെഫീക്കിന്റെ സന്തോഷവുമായി ഉണ്ണി മുകുന്ദൻ

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'

ഉണ്ണി മുകുന്ദൻ, പുതിയ ചിത്രത്തിന്റെ പോസ്റ്റർ

ഉണ്ണി മുകുന്ദൻ, പുതിയ ചിത്രത്തിന്റെ പോസ്റ്റർ

  • Share this:
    ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെഫീക്കിന്റെ സന്തോഷം' എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ ഗുലുമാൽ എന്ന ടി.വി. ഷോയുടെ അവതാരകനായിരുന്ന അനൂപ് രചനയും സംവിധാനവും നിർവഹിക്കും. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'.

    'ഈ ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ്ണ പലഹാരങ്ങളാണോ?' എന്ന ടാഗ്‌ലൈൻ ആണ് സിനിമയുടെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

    ഒരു റിയലിസ്റ്റിക് ഫൺ മൂവിയായ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാൻ ആണ്. ഹാരിസ് ദേശം ലൈൻ പ്രൊഡ്യൂസർ. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു.

    ദി ഗ്രേറ്റ് ഫാദർ, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, ആറാട്ട് തുടങ്ങിയ സിനിമകളുടെ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, എന്നിങ്ങനെ മികച്ചവർ പിന്നണിയിൽ അണിനിരക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതൽ അറിയിപ്പും ഉടനെ ഉണ്ടാകും.

    രാകേഷ് കെ രാജൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആണ്. കോസ്റ്യൂം ഇർഷാദ് ചെറുകുന്ന്, സ്റ്റീൽസ് ബിജിത് ധർമ്മടം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ഡിസൈൻ മാ മീ ജോ.

    ഉണ്ണി ഇപ്പോൾ അഭിനയിക്കുന്ന ബ്രോ ഡാഡി, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സെപ്റ്റംബർ മൂന്നാം വാരം പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രണ്ടു നായികമാരും, കൂടാതെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും അണിനിരക്കുന്ന സിനിമ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്ന് അണിയറക്കാർ പ്രതീക്ഷ നൽകുന്നു.




    മേപ്പടിയാൻ എന്ന സിനിമ റിലീസ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ്. തിയേറ്റർ റിലീസിനായി അണിയിച്ചൊരുക്കിയ ചിത്രമാണിത്.

    ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, നിഷ സാരംഗ്, പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യും.

    ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.
    Published by:user_57
    First published:
    )}