HOME » NEWS » Film » MOVIES UNNI MUKUNDAN TURNS AUTORICKSHAW DRIVER IN THE MIDDLE OF HIS FILM SHOOTING

കിട്ടിയ തക്കത്തിന് ഓട്ടോക്കാരനായി; സിനിമാനടനെ ഓട്ടോ ഡ്രൈവറായി കണ്ട ആരാധകർക്ക് അമ്പരപ്പ്

Unni Mukundan turns autorickshaw driver in the middle of film shooting | മലയാളി പ്രേക്ഷകരുടെ ഈ പ്രിയ നടനെ ഓട്ടോ ഡ്രൈവറായി കണ്ടതും വഴിയാത്രക്കാർക്ക് പോലും അത്ഭുതം

News18 Malayalam | news18-malayalam
Updated: March 5, 2021, 5:57 PM IST
കിട്ടിയ തക്കത്തിന് ഓട്ടോക്കാരനായി; സിനിമാനടനെ ഓട്ടോ ഡ്രൈവറായി കണ്ട ആരാധകർക്ക് അമ്പരപ്പ്
വീഡിയോ ദൃശ്യം
  • Share this:
റോഡിലൂടെ ഒരു ഓട്ടോ പോയാൽ ശ്രദ്ധിക്കണമെങ്കിൽ ഒരു പക്ഷെ നിങ്ങൾ ഓട്ടോ കാത്തു നിൽക്കുന്നവരാകണം അല്ലേ? പക്ഷെ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഓട്ടോ അധികം ആളില്ലാത്ത വഴിയിലൂടെ പോയപ്പോൾ കണ്ടവർ കണ്ടവർ നോക്കാതെയിരുന്നില്ല. കാരണം ആ ഓട്ടോയിൽ ഉള്ളയാൾ അവരുടെ എല്ലാം പ്രിയ നടനാണ്. പിൻസീറ്റിൽ യാത്രക്കാരായി സുഹൃത്തും സഹപ്രവർത്തകയും കൂടി. യാത്രക്കാർക്ക് പോലും മുഖത്ത് ആ പുഞ്ചിരിയുണ്ട്. സ്മിനു സിജോ, ഉണ്ണിയുടെ സോഷ്യൽ മീഡിയ മാനേജരായ വിപിൻ കുമാർ എന്നിവരാണ് കൂടെ യാത്രചെയ്തത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ ഈ വീഡിയോക്ക് അകമ്പടിയായി തലൈവർ രജനികാന്തിന്റെ നാൻ ആട്ടോക്കാരൻ, ആട്ടോക്കാരൻ... എന്ന ഓട്ടോക്കാരുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനവും.

ഉള്ളിൽ ഇരിക്കുന്ന ആ 'ഓട്ടോഡ്രൈവർക്ക്' നെറ്റിയിൽ ഒരു മുറിവുണ്ട്. പ്ലാസ്റ്റർ കൊണ്ട് ആ മുറിവ് കെട്ടിവച്ചിരിക്കുകയാണ്. വഴിയേ പോയ ഒരു കാറുകാരനും, വഴിയിൽ നിന്നിരുന്ന കുട്ടികൾക്കും കൗതുകം. അവർ ഉടൻ തന്നെ കയ്യിലെ മൊബൈൽ ഫോണിൽ ആ അപൂർവ കാഴ്ചയുടെ ചിത്രം പകർത്തി. ഇതാ ആ വീഡിയോ ചുവടെ ഉണ്ട്. ഒന്ന് കണ്ടുനോക്കൂ.അതെ, ഉണ്ണി മുകുന്ദനാണ് ഓട്ടോ ഡ്രൈവറുടെ പണി കൂടി ഏറ്റെടുത്ത്. നിലവിൽ 'ഭ്രമം' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഉണ്ണി. 'മേപ്പടിയാൻ' പൂർത്തിയാക്കിയ ശേഷം ഈ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

പൃഥ്വിരാജ്, മംമ്ത മോഹൻദാസ് എന്നിവരാണ് 'ഭ്രമം' സിനിമയിലെ നായകനും നായികയും. ബോളിവുഡ് ചിത്രം 'അന്ധാദുൻ' റീമേക് ആണ് ഈ സിനിമ. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഭ്രമം' എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിർമ്മിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, അനന്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.

ഈ സിനിമയിലെ പോലീസ് വേഷത്തിലേക്കായി ഉണ്ണി മേപ്പടിയാന് വേണ്ടി തയാറെടുത്ത ശരീരഘടന ആകെ മാറ്റിയിരുന്നു. മാമാങ്കത്തിലെ യോദ്ധാവിന്റെ ലുക്കിൽ നിന്നും നാട്ടിൻപുറത്തുകാരൻ ജയകൃഷ്ണനാവാൻ വേണ്ടി നടത്തിയ തയാറെടുപ്പിനെ കുറിച്ചും ഉണ്ണി ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.

"ആരോഗ്യകരമായ ജീവിതശൈലിയും ശരീരവും ഉപേക്ഷിക്കുക എന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ നല്ലൊരു ചിത്രത്തിനായി കടുത്ത ചിന്താഗതി വച്ച് പുലർത്തുന്നത് അതിലും മോശമാണ്.

മേപ്പടിയാനും ജയകൃഷ്ണനും വേണ്ട ചിന്താഗതിയും ശരീരഭാഷയും സൃഷ്‌ടിക്കാൻ മറ്റൊരു ജീവിതരീതി തന്നെ വേണം എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കി. ഈ സിനിമ ചിത്രീകരിക്കുമ്പോൾ 93 കിലോ ഭാരമുണ്ടായിരുന്നു," ഉണ്ണി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.

Summary: Unni Mukundan turns auto-driver, much to the astonishment of passersby. He is currently shooting for the film 'Bhramam', a Malayalam remake of 'Andhadhun'
Published by: user_57
First published: March 5, 2021, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories