നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'അല്ല മോൻ ഏതാ ഈ പടത്തിൽ?'; മാമാങ്കം കണ്ടിറങ്ങിയ ആരാധകന്റെ കമന്റ്‌ കേട്ട് അന്തംവിട്ട് ഉണ്ണി മുകുന്ദൻ

    'അല്ല മോൻ ഏതാ ഈ പടത്തിൽ?'; മാമാങ്കം കണ്ടിറങ്ങിയ ആരാധകന്റെ കമന്റ്‌ കേട്ട് അന്തംവിട്ട് ഉണ്ണി മുകുന്ദൻ

    Unni Mukundan wondered after a viewer fails to recognise him after watching Mamangam | 'പടം സൂപ്പർ ആയിരുന്നു മോനെ,അല്ല മോൻ ഏതാ ഈ പടത്തിൽ' എന്നായിരുന്നു ഒരു മുതിർന്ന ആരാധകന്റെ കമന്റ്‌

    • Share this:
      സിനിമ കണ്ട് പുറത്തിറങ്ങി താരങ്ങളെ അഭിനന്ദിക്കുന്ന പ്രേക്ഷകർ ഒരു റിലീസ് ദിവസ കാഴ്ചയാണ്. തിക്കിലും തിരക്കിലും പലപ്പോഴും എല്ലാവർക്കും ഒരു പുഞ്ചിരി എങ്കിലും നൽകി അവർ കടന്നു പോകാറുണ്ട്. എന്നാൽ മാമാങ്കം റിലീസ് ദിവസം ഒരു ആരാധകന്റെ അഭിപ്രായം കേൾക്കാൻ വണ്ടി നിർത്തിയ ഉണ്ണി മുകുന്ദൻ ആകെ അന്ധാളിച്ചു പോയി. 'പടം സൂപ്പർ ആയിരുന്നു മോനെ,അല്ല മോൻ ഏതാ ഈ പടത്തിൽ' എന്നായിരുന്നു ഒരു മുതിർന്ന ആരാധകന്റെ കമന്റ്‌. 'ചേട്ടാ, ആ കണ്ടത് ഞാൻ തന്നെ' എന്നും ഇപ്പോൾ അൽപ്പം ക്ഷീണിച്ച് പോയതാണെന്നും പറഞ്ഞു ഉണ്ണി തന്നെ പൊട്ടി ചിരിച്ചു പോയി. എന്തായാലും വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

      Published by:meera
      First published:
      )}