• HOME
 • »
 • NEWS
 • »
 • film
 • »
 • Malikappuram | 'മാളികപ്പുറം എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല, അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല': ഉണ്ണി മുകുന്ദൻ

Malikappuram | 'മാളികപ്പുറം എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല, അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല': ഉണ്ണി മുകുന്ദൻ

'മാളികപ്പുറം' റിലീസിന് മുൻപ് പ്രേക്ഷകരോടായി ഉണ്ണി മുകുന്ദന് ചില കാര്യങ്ങൾ പറയാനുണ്ട്

ഉണ്ണി മുകുന്ദൻ, മാളികപ്പുറം

ഉണ്ണി മുകുന്ദൻ, മാളികപ്പുറം

 • Share this:

  അയ്യപ്പ ഭക്തരായ കുട്ടികളുടെ കഥ പറഞ്ഞെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ (Malikapuram) ഡിസംബർ 30ന് തിയേറ്ററിലെത്തുന്നു. എട്ടുവയസുകാരിയായ പെൺകുട്ടി അവളുടെ സൂപ്പർ ഹീറോ അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം. റിലീസിന് മുൻപ് പ്രേക്ഷകരോടായി ഉണ്ണി മുകുന്ദന് ചില കാര്യങ്ങൾ പറയാനുണ്ട്. ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾ:

  ‘മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോൾ, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങൾക്കരികിലേക്കെത്താൻ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങൾ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.

  ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു. ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിർമാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലർക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങൾ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.

  ഒരു കാര്യത്തിൽ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാൻ ഗ്യാരന്റി. ഞങ്ങൾക്കൊപ്പവും, ഞങ്ങൾക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം.

  എന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകൾ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സൂപ്പർഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം.’ ഉണ്ണി കുറിച്ചു.

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.

  മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിർമ്മാണ പങ്കാളികളാണ്.

  നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

  ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

  Published by:user_57
  First published: