ഈ മാസം പുറത്തിറങ്ങുന്ന മലയാള ചിത്രം മാമാങ്കത്തിൽ യോദ്ധാവിന്റെ വേഷമാണ് നടൻ ഉണ്ണി മുകുന്ദന്. ഉണ്ണിയുടെ പല ഗെറ്റപ്പുകളും ലുക്കും ആക്ഷനും ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ പുറത്തു വരുന്നത് ഉണ്ണിയുടെ യോദ്ധാവിന്റെ ഗെറ്റപ്പിലുള്ള വീഡിയോയാണ്.
സിനിമയിലെ ആയോധന മുറകൾക്കായി ഉണ്ണി ജിമ്മിൽ അത്രയേറെ അധ്വാനിച്ചു എന്നത് പുതിയ കഥയല്ല. നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള യോദ്ധാവിന്റെ ശാരീരിക വടിവും മറ്റു നേടിയെടുക്കാൻ ഉണ്ണി അത്രയധികം വിയർപ്പൊഴുക്കി.
പക്ഷെ ഉണ്ണിയുടെ ആത്മസമർപ്പണം എത്രത്തോളം ഉണ്ടെന്നു കാണണമെങ്കിൽ ഈ വിഡീയോ കാണണം. ഇവിടെയും ഉണ്ണി വ്യായാമം ചെയ്യുകയാണ്. അതെവിടെ, എങ്ങിനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉണ്ണിയുടെ വ്യായാമ മുറകൾ വ്യത്യസ്തമാക്കുന്നത്.
യോദ്ധാവിന്റെ ഗെറ്റപ്പിൽ സെറ്റിൽ നിന്ന് കൊണ്ട് ബാർബെൽസ് ഇരു കൈകളിലുമായി പിടിച്ചു ഉയർത്തിയാണ് ഉണ്ണിയുടെ എക്സർസൈസ്. വീഡിയോ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.