"വല്ല ലൈനോ, കല്യാണം കഴിക്കാൻ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം." ആരാധികയുടെ ഭീഷണിയാണ്. അല്ലാതെ സണ്ണി വെയ്നിനെ പോലെ ഗുരുവായൂരോ മറ്റോ പോയി പെട്ടെന്നൊരു ദിവസം താലി കെട്ടിയാൽ അഞ്ച് തലമുറയെ പ്രാകിക്കളയും എന്നുമുണ്ട്. അഞ്ജന എന്ന ആരാധികയിൽ നിന്നും നടൻ ഉണ്ണി മുകുന്ദന് ലഭിച്ച ഈ കൊടും ഭീഷണിക്ക് താരം മുഖം തിരിച്ചില്ല. മറുപടി ഫേസ്ബുക് പോസ്റ്റ് വഴി നൽകി.
"ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണെങ്കിൽ അങ്ങനെ ഒരാൾ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കൾ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാൻ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്. അതൊക്കെ കൊഞ്ചം ഓവർ അല്ലെ?" പോസ്റ്റ് ഇങ്ങനെ.
രണ്ടു ദിവസം മുൻപ് ഗുരുവായൂരിൽ വച്ച് ബാല്യകാല സഖി രഞ്ജിനിയെ സണ്ണി വെയ്ൻ വിവാഹം കഴിച്ചിരുന്നു. മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' ആയ ഉണ്ണി മുകുന്ദനാണ് ഇനി ലിസ്റ്റിൽ. ഉണ്ണിക്ക് വൻ ആരാധികാ വൃന്ദം തന്നെയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.