"ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, ഫൈറ്റുണ്ട്, പാട്ടുണ്ട്. ഒന്നും എനിക്കില്ല." മാമാങ്കത്തിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടെ തമാശ രൂപേണ മമ്മുക്ക ആരാധകരെ പൊട്ടിച്ചിരിപ്പിച്ച വാചകമാണിത്. മാമാങ്കം ചിത്രത്തിന്റെ പുറത്തു വന്ന വീഡിയോ ശകലങ്ങളിലൊക്കെയും ഉണ്ണി മുകുന്ദന്റെ രംഗങ്ങൾ ആണ് കൂടുതൽ എന്ന് നിസ്സംശയം പ്രേക്ഷകരും പറയും. പോരാത്തതിന് ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പുറത്തു വന്ന ഫോട്ടോ കൂടിയായപ്പോൾ ഈ ചോദ്യങ്ങളുടെ ശക്തിയും വർധിച്ചു എന്ന് തന്നെ പറയാം.
നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന മാമാങ്കം പശ്ചാത്തലമാക്കി മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് 'മാമാങ്കം'. വടക്കൻ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ നായകനും ഒക്കെയായി വീര ചരിതങ്ങളുടെ മുഖമായി മാറി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. നവംബർ മാസം ഈ ചിത്രം തിയേറ്ററിലെത്തും.
അപ്പോഴാണ് നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിനു കീഴെ ഒരു ആരാധകന്റെ ട്രോൾ ചോദ്യം. "ഒരു ഡൌട്ട് ഉണ്ണിയേട്ടാ... മമ്മുക്ക ഇനി ഗസ്റ്റ് റോൾ എങ്ങാനും ആണോ? അല്ല ഫോട്ടോസ് മൊത്തം ചേട്ടന്റെ മാത്രം പുറത്തിറങ്ങുന്നതുകൊണ്ട് ചോദിക്കുന്നതാണ്??". മറുപടിക്കായി അധികം കാത്തിരിക്കേണ്ടി വന്നില്ല ചോദ്യകർത്താവിന്.
ഉണ്ണി നൽകിയ മറുപടി ഇങ്ങനെ: "മമ്മുക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാൻ ഫോട്ടോസ് വേണ്ട, പേര് മാത്രം മതി." ഉണ്ണിക്ക് അഭിവാദ്യം അർപ്പിച്ച് ഫാൻസും ഒപ്പം കൂടി. പോസ്റ്റ് ചുവടെ:
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.