നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sachy | തിരമാലകൾ സമ്മാനിച്ച സംവിധായകൻ; നൊമ്പരമായി അനാർക്കലിയിലെ സച്ചിയുടെ ആദ്യ ഷോട്ട്

  Sachy | തിരമാലകൾ സമ്മാനിച്ച സംവിധായകൻ; നൊമ്പരമായി അനാർക്കലിയിലെ സച്ചിയുടെ ആദ്യ ഷോട്ട്

  Unseen video of Sachy's first shot in Anarkali | സച്ചി ആദ്യമായി 'ആക്ഷൻ' പറഞ്ഞ ഷോട്ട് കഴിഞ്ഞ് തുള്ളിച്ചാടി വരുന്ന പൃഥ്വിരാജ്; സച്ചി ഇനി ഓർമ്മകളിൽ

  അനാർക്കലിയിലെ സച്ചിയുടെ ആദ്യ ഷോട്ട്

  അനാർക്കലിയിലെ സച്ചിയുടെ ആദ്യ ഷോട്ട്

  • Share this:
   തിരക്കഥയൊരുക്കിയ ആദ്യ ചിത്രം ചോക്കലേറ്റിലെ നായകൻ പൃഥ്വിരാജ് തന്നെയാണ് സംവിധായകനായപ്പോഴും സച്ചിയുടെ സിനിമക്ക് നായകനായത്. 'അനാർക്കലി'യിൽ സച്ചിയുടെ ആദ്യ ഷോട്ട് അറബിക്കടലിലെ രംഗമാണ്. സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം പിറന്ന ഏതാനും തിരക്കഥകൾക്ക് ശേഷമാണ് പൃഥ്വിരാജ്-ബിജു മേനോൻ എന്നിവർ നായകന്മാരായ അനാർക്കലി റിലീസ് ആവുന്നത്.

   ആ ആദ്യ ഷോട്ടിന് പിന്നിലെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. അറബിക്കടലിൽ, ലക്ഷദ്വീപിലേക്കുള്ള റൂട്ടിൽ, കപ്പലിലാണ് ആ രംഗം ചിത്രീകരിച്ചത്. നായകന്മാർ മാത്രമല്ല, സുരേഷ് കൃഷ്ണ, മിയ, രാജീവ് ഗോവിന്ദൻ എന്നിവർ ഉൾപ്പെടുന്ന 120 പേരടങ്ങുന്ന ക്രൂ അന്ന് കപ്പലിൽ ഉണ്ടായിരുന്നു. സച്ചി 'ആക്ഷൻ' പറയുന്നതും, അത് പൂർത്തിയാക്കിയ ശേഷം തുള്ളിച്ചാടി വരുന്ന പൃഥ്വിരാജും നൊമ്പരക്കാഴ്ചയാവുകയാണ്.   2015ൽ പുറത്തിറങ്ങിയ 'അനാർക്കലി'ക്ക് ശേഷം 2020 ലാണ് സച്ചി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം 'അയ്യപ്പനും കോശിയും' തിയേറ്ററിൽ എത്തിയത്. അതിലും പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ തന്നെ നായകന്മാരാക്കാൻ സച്ചി തീരുമാനിക്കുകയായിരുന്നു.
   First published:
   )}