HOME /NEWS /Film / Upacharapoorvam Gunda Jayan | റോഡ് ഷോയും പോസ്റ്റർ വിതരണവുമായി 'ഉപചാരപൂർവം ഗുണ്ട ജയൻ' പ്രേക്ഷകരുടെ ഇടയിലേക്ക്

Upacharapoorvam Gunda Jayan | റോഡ് ഷോയും പോസ്റ്റർ വിതരണവുമായി 'ഉപചാരപൂർവം ഗുണ്ട ജയൻ' പ്രേക്ഷകരുടെ ഇടയിലേക്ക്

ഉപചാരപൂർവ്വം ഗുണ്ട ജയൻ

ഉപചാരപൂർവ്വം ഗുണ്ട ജയൻ

പണ്ടത്തെ മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ടുവരികയാണ് ഈ സിനിമയുടെ പ്രവർത്തകർ

  • Share this:

    നടൻ സൈജു കുറുപ്പിന്റെ (Saiju Kurup) നൂറാം ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 25ന് റിലീസ് ചെയ്യാൻ പോകുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' (Upacharapoorvam Gunda Jayan) ആണ് സൈജു കുറുപ്പിന്റെ നൂറാമത്‌ ചിത്രം. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ ശ്രദ്ധേയമാവുകയാണ്. ചിത്രത്തിലെ ഗാനത്തിനൊപ്പം കോളേജ് വിദ്യാർത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടൻ സിജു വിത്സന്റെ വീഡിയോ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ പുതിയ പ്രചാരണ പരിപാടിയാണ്.

    ഒരു റോഡ് ഷോ പോലെ, വാഹനങ്ങളിൽ വന്ന് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. പണ്ടത്തെ മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ടുവരികയാണ് ഈ സിനിമയുടെ പ്രവർത്തകർ. ദുൽഖർ സൽമാൻ നിർമ്മിച്ച 'കുറുപ്പ്' എന്ന ചിത്രത്തിനും സമാനമായ പ്രചാരണ പരിപാടികൾ നടന്നിരുന്നു. ദുൽഖർ ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.

    അരുൺ വൈഗ സംവിധാനം ചെയ്ത 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഈ സിനിമയുടെ ട്രെയ്‌ലർ, ഇതിലെ മനോഹരമായ ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ ഹിറ്റാണ്.

    അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് രാജേഷ് വർമ്മയുടേതാണ് തിരക്കഥ. വേഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.

    Summary: Saiju Kurup movie Upacharapoorvam Gunda Jayan has revived the traditional way of campaigning for movies prior to its release. Produced by Dulquer Salmaan, the film also marks the 100th outing of Saiju Kurup

    First published:

    Tags: Saiju Kurup, Upacharapoorvam Gunda Jayan