HOME /NEWS /Film / Upacharapoorvam Gunda Jayan | 'കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ' ഗുണ്ട ജയൻ പറയുന്നു

Upacharapoorvam Gunda Jayan | 'കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ' ഗുണ്ട ജയൻ പറയുന്നു

ഉപചാരപൂർവ്വം ഗുണ്ട ജയൻ

ഉപചാരപൂർവ്വം ഗുണ്ട ജയൻ

ചിത്രത്തിൽ ഗുണ്ട ജയൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ് സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്

  • Share this:

    നടൻ സൈജു കുറുപ്പിന്റെ (Saiju Kurup) കരിയറിലെ നൂറാം ചിത്രം 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' (Upacharapoorvam Gunda Jayan) വരുന്ന ഫെബ്രുവരി 25ന് കേരളത്തിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ദുൽഖർ സൽമാനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. അരുൺ വൈഗ സംവിധാനം ചെയ്ത ഈ കോമഡി എന്റെർറ്റൈനർ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്.

    ഈ ചിത്രത്തിൽ ഗുണ്ട ജയൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ് സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സൈജു കുറുപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജയൻ എന്ന കഥാപാത്രമായി നിന്ന്, താൻ ഒരു പഴയ ഗുണ്ട ആണെങ്കിലും പാവമാണ് എന്നും, തനിക്ക് ബന്ധുക്കളും സുഹൃത്തുക്കളും തന്ന ഒരു പണിയാണ് ഒരു കല്യാണം നടത്തികൊടുക്കുക എന്നും സൈജു കുറുപ്പ് പറയുന്നു.

    ' isDesktop="true" id="512977" youtubeid="CCgXGuquIus" category="film">

    കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ, ഇതൊരു അപേക്ഷയാണ് എന്നും സൈജു കുറുപ്പ് പറയുന്നുണ്ട്. വെഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത് എന്നാണ് ഇതിന്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്.

    Summary: An interesting video from Saiju Kurup movie Upacharapoorvam Gunda Jayan has been out. The movie produced by Dulquer Salmaan is slated for theatrical release on February 25. Upacharapoorvam Gunda Jayan also marks the 100th film of Saiju Kurup, who landed Malayalam cinema in with Mayookham in 2005

    First published:

    Tags: Saiju Kurup, Upacharapoorvam Gunda Jayan