ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: സര്‍ജിക്കല്‍ സ്ട്രൈക്ക് റെക്കോഡുകൾ തിരുത്തി കുതിക്കുന്നു. ചിത്രം പുറത്തിറങ്ങി 30 ദിവസങ്ങൾക്കുള്ളിൽ തന്നെ 200 കോടി ക്ലബ്ബിലേക്ക് കടന്നു. ജനുവരി 11നാണ് ഉറി തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ഒരു മാസം തികയുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
റിലീസിന് ശേഷമുള്ള അഞ്ചാമത്തെ വെള്ളിയാഴ്ചയും ചിത്രത്തിന് മികച്ച കളക്ഷനാണ്. അഞ്ചാമത്തെ വെള്ളിയാഴ്ച നേടുന്ന കളക്ഷനില്‍ 'ഉറി' ബാഹുബലി 2നെ (ഹിന്ദി പതിപ്പ്) മറികടക്കുകയും ചെയ്തു. റിലീസിന്റെ അഞ്ചാം വെള്ളിയാഴ്ച ബാഹുബലി 2 നേടിയത് 1.56 കോടിയായിരുന്നെങ്കില്‍ ഉറി നേടിയത് 2.13 കോടിയാണ്.
ഇതുവരെ ഇന്ത്യയിൽ നിന്നുമാത്രം ഉറി നേടിയത് 202.52 കോടിയാണ്. ആദ്യ 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ഉറിക്ക് ലഭിക്കുന്നത്. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്.
Also read:
'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'; 200 കോടി ക്ലബ്ബിലേക്ക്
വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. തരൺ ആദർശ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസ്, കാനഡ, യുഎഇ-ജിസിസി, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 42.48 കോടി രൂപയാണ്.
യുഎസ്+ കാനഡ- 3.353 മില്യണ്‍ ഡോളര്‍
യുഎഇ+ ജിസിസി- 1.382 മില്യണ്‍ ഡോളര്‍
ഓസ്ട്രേലിയ- 5.92 ലക്ഷം ഡോളര്‍
യുകെ- 2.35 ലക്ഷം ഡോളര്‍
സിംഗപ്പൂര്‍- 2.21 ലക്ഷം ഡോളര്‍
ന്യൂസിലന്‍ഡ്- 1.03 ലക്ഷം ഡോളര്‍
സൗത്ത്+ ഈസ്റ്റ് ആഫ്രിക്ക- 42,000 ഡോളര്‍
ഫിജി- 12,000 ഡോളര്‍
പോളണ്ട്- 6,000 ഡോളര്‍
റഷ്യ- 5,000 ഡോളര്‍
ജര്‍മനി- 14,000 ഡോളര്‍
നെതര്‍ലാന്‍ഡ്സ്- 3,000 ഡോളര്‍
ഉറിയില്‍ പാകിസ്താൻ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ പാകിസ്താനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ ആദിത്യാ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. യാമി ഗൌതം, മോഹിത് റെയ്ന, പരേഷ് റാവൽ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിജെപി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി കാണുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് വെള്ളിത്തിരയിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.