ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: സര്‍ജിക്കല്‍ സ്ട്രൈക്ക് വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ 200 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്.
ജനുവരി 11നാണ് ഉറി തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് ചിത്രം ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആദ്യ 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.