നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം 'ഉരിയാട്ട്' ഒ.ടി.ടി. റിലീസ് ചെയ്തു

  രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം 'ഉരിയാട്ട്' ഒ.ടി.ടി. റിലീസ് ചെയ്തു

  രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, പുതുമുഖം സന്തോഷ് സരസ് എന്നിവർ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

  ഉരിയാട്ട്

  ഉരിയാട്ട്

  • Share this:
   പ്ലേ ആന്റ് പിക്ചർ ക്രിയേഷൻസിൻ്റെ ബാനറിൽ ഭരതൻ നീലേശ്വരം നിർമ്മിക്കുന്ന, കെ. ഭുവനചന്ദ്രൻ സംവിധാനം ചെയ്യുന്ന, 'ഉരിയാട്ട്' ആക്ഷൻ ഒടിടിയിൽ റിലീസായി.

   നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ, കഴിഞ്ഞ 40 വർഷക്കാലമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ കെ. ഭുവനചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉരിയാട്ട്'. രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, പുതുമുഖം സന്തോഷ് സരസ് എന്നിവർ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഐശ്വര്യ, മാളവിക നാരായണൻ എന്നിവരാണ് നായികന്മാർ. ആഷിഷ് വിദ്യാർത്ഥി, ജയൻ ചേർത്തല, സുനിൽ സുഖദ, കന്നട നടൻ മനോജ് സൂര്യനാരായണൻ, ചെമ്പിൽ അശോകൻ, കോട്ടയം രമേഷ് (അയപ്പനും കോശിയും ഫെയിം), രാജേന്ദ്രൻ തായാട്ട്, ശിവദാസൻ മട്ടന്നൂർ, ഭരതൻ നീലേശ്വരം, ഒ.വി. രമേഷ്, വിശ്വനാഥൻ കൊളപ്രത്ത്, വി.എസ്. നമ്പൂതിരി, ടെൻസി വർഗ്ഗീസ്, അഖിലേഷ് പൈക്ക, ഗണേശൻ കോസുമ്മൽ, ഈശ്വരൻ വാഴക്കോട്, വി. കുഞ്ഞിക്കണ്ണൻ, കെ.വി.കെ. എളേരി, കുഞ്ഞമ്പു പൊതുവാൾ, രാജ് കുമാർ ആലക്കോട്, പ്രിയേഷ് കുമാർ, പ്രമോദ് കെ. റാം, കെ.പ്രകാശൻ എന്നിവരും വേഷമിടുന്നു.

   ബാബു വള്ളിത്തോട്, ഷാരങ്ങ്ധരൻ, ഇന്ദിര നായർ, ഭാനുമതി പയ്യന്നൂർ, വത്സല നാരായണൻ, അമ്മിണി ചന്ദ്രാലയം, സുമിത്ര രാജൻ, അശ്വിനി എന്നിവരാണ് പ്രധാന താരങ്ങൾ.   തെയ്യങ്ങളുടെ നാടായ വടക്കെ മലബാറിൻ്റെ മണ്ണിൽ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന വിഷ്ണു മൂർത്തി എന്ന നാട്ടുപരദേവതയുടെ ചരിത്ര പശ്ചാത്തലം പ്രമേയമാക്കിയ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉരിയാട്ട്'. കേരളം നേരിടുന്ന വെല്ലുവിളികളെ വിഷ്ണു മൂർത്തിയുടെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി രണ്ട് കാലഘട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

   രമേഷ് പുല്ലാപ്പള്ളി തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഷാജി ജേക്കബ്ബ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജിത്ത് സായി, രമേഷ് പുല്ലാപ്പള്ളി എന്നിവരുടെ വരികൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, സുദർശൻ എന്നിവർ സംഗീതം നൽകിയ ഗാനങ്ങൾ മധു ബാലകൃഷ്ണൻ, കലേഷ് നാരായണൻ എന്നിവർ ആലപിക്കുന്നു.

   പശ്ചാത്തല സംഗീതം - സുദർശൻ, എഡിറ്റർ- പി.സി. മോഹൻ, വസ്ത്രാലങ്കാരം - കുക്കു ജീവൻ, കല - സി മോൻ വയനാട്, മെയ്ക്കപ്പ് - റോയി പെല്ലിശ്ശേരി, ഫൈറ്റ്- ജി.ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രദീപ് കടിയങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ- അരവിന്ദൻ കണ്ണൂർ, സ്റ്റിൽസ് - ഷിബു മറാേളി, ഇഫ്ക്ട്- മുരുകേഷ്, സൗണ്ട് എഞ്ചിനീയർ- നജീബ്, ടൈറ്റിൽ ഡിസൈൻ - മനു ഡാവിൻസി, ഒടിടി പോസ്റ്റർ ഡിസൈൻ-സഹീർ റഹ്മാൻ.
   വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Summary: Malayalam movie Uriyattu narrating the tale of two generations gets a digital release on Action OTT
   Published by:user_57
   First published:
   )}