പുതിയതായി വരാനിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്ററിന് മേൽ അസഭ്യവർഷം. കഴിഞ്ഞ ദിവസം നടി അനുശ്രീ പുറത്തിറക്കിയ പോസ്റ്ററിലാണ് പലരും മോശം കമന്റുകളുമായി വന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടു കൂടി ഈ കമന്റുകൾ പേജിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
ശബരി വിശ്വം സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'ഉർവശി'. ശിരോവസ്ത്രം ധരിച്ച യുവതിയുടെ ചിത്രമാണ് ഈ പോസ്റ്ററിൽ. ഇതാണ് പ്രകോപനത്തിന് കാരണമായത്. പോസ്റ്റർ റിലീസ് ചെയ്ത നടി അനുശ്രീയേയും സംവിധായകനേയും ലക്ഷ്യം വച്ചായിരുന്നു അസഭ്യ വർഷം.
"വിവരണ രൂപേണയുള്ള അവതരണമാണ് ഞങ്ങൾ ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. മഞ്ജു ചേച്ചിയുടെ (മഞ്ജു വാര്യർ) ശബ്ദത്തിൽ വിവരണം നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇന്നത്തെ കാലത്തിന്റെ പൊളിറ്റിക്സ് പറയാനാണ് ഉദ്ദേശം. പക്ഷെ ഉർവശി എന്ന പേരും ശിരോവസ്ത്രം ധരിച്ച യുവതിയും എല്ലാം ചേർന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് ഇത്തരം അസഭ്യ പ്രതികരണം ഉണ്ടായത്," സംവിധായകൻ ശബരി പറഞ്ഞു.
"പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇതാണ് സ്ഥിതി എങ്കിൽ, ചിത്രം ഇറങ്ങിയ ശേഷം എന്താവും അവസ്ഥയെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്," ശബരി കൂട്ടിച്ചേർത്തു.
പോസ്റ്റ് വന്നപ്പോൾ തന്നെ അണിയറപ്രവർത്തകർ സ്ക്രീൻഷോട്ടുകൾ എടുത്തുവച്ചിരുന്നു. 'മോഹൻലാൽ' എന്ന സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചയാൾ കൂടിയാണ് ശബരി. "ലാലേട്ടനെ പോലും തെറി വിളിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തപ്പെട്ടത്. പ്രധാനമായും മോശം കമന്റ് പോസ്റ്റ് ചെയ്ത അക്കൗണ്ട് ഇപ്പോൾ കാണുന്നില്ല," ശബരി പറഞ്ഞു.
പാരഡോക്സ് ഫിലിം കമ്പനി, പപ്പേട്ടൻസ് കഫെ എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ്. ആനന്ദ് പി.എസ്. ആണ് ക്രിയേറ്റീവ് ഡയറക്ടറും രചയിതാവും.
Summary: Urvashi is an upcoming shortfilm directed by Sabari Viswam. The first-look poster was released by actor Anusree on her Facebook page, which received huge cyber backlash for its portrayal of a female character with headgear. The comments soon disappeared from under the post, once it was noticed by the makers
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
State film Awards | 'കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; അടുത്ത വട്ടം പ്രത്യേക ജൂറിയെ വെക്കാം'; സജി ചെറിയാൻ
Kerala State Films Awards| 'ഹോം' സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്: മഞ്ജു പിള്ള; പ്രദർശിപ്പിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ട്: ചലച്ചിത്ര അക്കാദമി
Kerala State Films Awards | 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല; ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുമോ? : ഇന്ദ്രന്‍സ്
Kerala State Films Awards 2021 | ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം