ഉഷ 'ദീദി' ഒരിക്കൽക്കൂടി പാടി, മലയാളത്തിനായി 'ലൂസിഫർ ആന്തം'

പോത്തൻ വാവയിലെ 'വാവേ മകനെ...' എന്ന ഗാനമാണ് ഏറ്റവും അവസാനമായി ദീദിയുടേതായി മലയാളത്തിൽ കേട്ടത്

news18india
Updated: March 15, 2019, 10:41 AM IST
ഉഷ 'ദീദി' ഒരിക്കൽക്കൂടി പാടി, മലയാളത്തിനായി 'ലൂസിഫർ ആന്തം'
പോത്തൻ വാവയിലെ 'വാവേ മകനെ...' എന്ന ഗാനമാണ് ഏറ്റവും അവസാനമായി ദീദിയുടേതായി മലയാളത്തിൽ കേട്ടത്
  • Share this:
'പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ...' കടലിന്റെ പ്രിയ റാണിയായ നഗരത്തെപ്പറ്റി സ്നേഹം തുളുമ്പിയ ഗാനം ആലപിച്ചത് മുതലേ 'ദീദി' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഉഷ ഉതുപ്പ് മലയാളികൾക്ക് പ്രിയങ്കരിയാണ്. മുംബൈയിലെ തമിഴ് കുടുംബത്തിൽ പിറന്ന ദീദി എന്നും നമുക്ക് സ്വന്തമെന്ന പോലെ. പോത്തൻ വാവയിലെ 'വാവേ മകനെ...' എന്ന ഗാനമാണ് ഏറ്റവും അവസാനമായി ദീദിയുടേതായി മലയാളത്തിൽ കേട്ടത്. അതിപ്പോ 13 കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതാ ദീദി തിരിച്ചു വന്നിരിക്കയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ലൂസിഫറിലെ 'ലൂസിഫർ ആന്തം' പാടിയാണ് ദീദിയുടെ തിരിച്ചു വരവ്. ആ സന്തോഷ വാർത്ത പ്രേക്ഷകരോട് പറഞ്ഞത് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുരളി ഗോപി.

എന്നാൽ ദീദിയുടെ പാട്ടിന്റെ ആരാധകരായ സംവിധായകൻ പൃഥ്വിരാജിനും, മുരളിക്കും ഈണം നൽകിയ ദീപക് ദേവിനും അത് മറക്കാനാവാത്ത നിമിഷമായി. എല്ലാവര്ക്കും ഒപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന ദീദിയെ ഇവിടെ കാണാം.മാർച്ച് 28 ന് റിലീസ് ആവുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഒരിടവേളക്ക് ശേഷം സംവിധായകൻ ഫാസിൽ നടന്റെ വേഷമണിയുന്നുണ്ട്. ഫാദർ നെടുമ്പുള്ളി എന്ന കഥാപാത്രമാണ് ഫാസിൽ അവതരിപ്പിക്കുക. വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

First published: March 15, 2019, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading