• HOME
 • »
 • NEWS
 • »
 • film
 • »
 • ഏകാദ്ധ്യാപിക വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചർ കഥാപാത്രമാവുന്നു; 'ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിള്‍' സിനിമയെത്തുന്നു

ഏകാദ്ധ്യാപിക വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചർ കഥാപാത്രമാവുന്നു; 'ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിള്‍' സിനിമയെത്തുന്നു

കാടിനുള്ളിൽ ഏഴു കിലോമീറ്റർ പഠനോപകരണവുമായി നടന്നെത്തിയിരുന്ന ഉഷാകുമാരി ടീച്ചർ തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്

ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിള്‍

ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിള്‍

 • Last Updated :
 • Share this:
  നാടുമായി യാതൊരു ബന്ധവുമില്ലാതെ കാടിനുള്ളിൽ താമസിക്കുന്ന, ഏകാധ്യാപിക വിദ്യാലയത്തിലെ നാലാം ക്ലാസിൽ പഠിക്കുന്ന കാടിനെയും മഴയെയും ഏറേ ഇഷ്ടപ്പെടുന്ന ചിന്നു എന്ന പെൺകുട്ടിയുടെ ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് 'ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിള്‍' (Chinnu- The Wings of Jungle). മോബിന്‍ ഗോപിനാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ചിന്നു - ദി വിംഗ്‌സ് ഓഫ് ജംഗിൾ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും സംവിധായകനും കേരള സംസ്ഥാന സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

  ചിന്നുവിന്റെ ഈ ഏകാധ്യാപിക വിദ്യാലയത്തിലെ അദ്ധ്യാപികയായി അവിടെ തന്നെ പഠിപ്പിച്ചിരുന്ന ഏറേ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ, കാടിനുള്ളിൽ ഏഴു കിലോമീറ്റർ പഠനോപകരണവുമായി നടന്നെത്തിയിരുന്ന ഉഷാകുമാരി ടീച്ചർ തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

  തിരുവനന്തപുരം ജില്ലയിലെ അമ്പൂരി അഗസ്‌ത്യ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷാകുമാരിയ്ക്ക് തൂപ്പുജോലിയില്‍ നിയമനം നല്‍കിയ നടപടി വലിയ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ വിദ്യാഭ്യാസ മന്ത്രി തീരുമാനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

  വീക്കി ഫിലിം ഫാക്ടറിയുടെ ബാനറിൽ വി.കെ. സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീഷ് നെന്‍മാറ നിർവ്വഹിക്കുന്നു. സംഗീതം-വിനു കിടചൂളന്‍, എഡിറ്റർ- രാജേഷ് മംഗലക്കല്‍, കല- സന്തോഷ് വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- സുബിന്‍ സുകുമാരന്‍, ലൈന്‍ പ്രൊഡക്ഷൻ- വിഷ്ണു മൂറാഡ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്- മീര വിക്രമന്‍, സ്റ്റില്‍സ്- ജിതേഷ് ദാമോദർ- പബ്ലിസിറ്റി ഡിസൈനർ- ടെര്‍സോക്കോ ഫിലിംസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: വീണ്ടും പ്രതീക്ഷകൾ ഉണർത്തി മമ്മൂട്ടി; തകർപ്പൻ രംഗങ്ങളുമായി പാൻ-ഇന്ത്യൻ ചിത്രം 'ഏജന്റ്' ടീസർ

  തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയും (Mammootty) യുവ നായകൻ അഖിൽ അക്കിനേനിയും (Akhil Akkineni) ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ഏജന്റ്' ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് മേക്കറായ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

  സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  സെൻസേഷണൽ കമ്പോസർ ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
  Published by:user_57
  First published: