പതിനെട്ടു വയസിൽ, രാവിലെ എഴുന്നേറ്റു കണ്ണാടി നോക്കുമ്പോൾ പലർക്കും തോന്നാവുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്നാൽ വെറും തുടക്കം മാത്രമായ ആ കാലത്ത് മനസ്സിൽ തോന്നുന്ന വ്യർത്ഥ ചിന്തകളല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്ന യുവത്വം. അത്തരം യുവത്വത്തിന്റെ നേർക്കാഴ്ചയാണ് ഈ ഗാനം. പാർവതി നായികയാവുന്ന ഏറ്റവും പുതിയ ചിത്രം ഉയരയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണിത്. ക്രിസ്തകല ആലപിച്ച ഗാനം ഈണമിട്ടത് ഗോപി സുന്ദർ.
രാജേഷ് പിള്ളയുടെ അസ്സിസ്റ്റന്റും, വേട്ടയുടെ സഹസംവിധായകനുമായ മനു അശോകൻ സ്വതന്ത്ര സംവിധായകനാവുന്ന ചിത്രം കൂടിയാണ്.
സഞ്ജയ് ബോബി കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പിറന്ന ഉയരെയിൽ പ്രധാന വേഷങ്ങളിൽ പാർവതിയെ കൂടാതെ ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരെത്തുന്നു. ഇവരെ കൂടാതെ പ്രതാപ് പോത്തൻ, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ, സംയുക്ത മേനോൻ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതിൽ അണി നിരക്കുന്നുണ്ട്. എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കല്പക ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.