നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ പിറന്നാൾ ആഘോഷിച്ച് ശ്രീകുമാർ മേനോൻ

  ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ പിറന്നാൾ ആഘോഷിച്ച് ശ്രീകുമാർ മേനോൻ

  V.A. Shrikumar Menon celebrates 70th birthday of cinematographer Madhu Ambat | പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം ഫേസ്ബുക് വഴി പങ്കു വച്ചാണ് ശ്രീകുമാർ മേനോൻ ആ സന്തോഷ വേള പ്രേക്ഷക മുന്നിലേക്കും എത്തിച്ചത്

  മധു അമ്പാട്ടിന്റെ പിറന്നാൾ ആഘോഷിക്കുന്ന ശ്രീകുമാർ മേനോനും സംഘവും

  മധു അമ്പാട്ടിന്റെ പിറന്നാൾ ആഘോഷിക്കുന്ന ശ്രീകുമാർ മേനോനും സംഘവും

  • Share this:
   സിനിമാ മേഖലയിലെ മുതിർന്ന ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ പിറന്നാൾ ആഘോഷിച്ച് ഒടിയൻ സിനിമയുടെ സംവിധായകനും പരസ്യ ചിത്ര നിർമ്മാതാവും ആയ ശ്രീകുമാർ മേനോൻ. തന്റെ പുഷ് ടീമിനൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം ഫേസ്ബുക് വഴി പങ്കു വച്ചാണ് ശ്രീകുമാർ മേനോൻ ആ സന്തോഷ വേള പ്രേക്ഷക മുന്നിലേക്കും എത്തിച്ചത്.   ശ്രീകുമാർ മേനോന്റെ കുറിപ്പിങ്ങനെ:  "മധു അമ്പാട്ട് സാറിന്റെ എഴുപതാം പിറന്നാൾ കൊണ്ടാടാനുള്ള ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനായി ഞങ്ങൾ #പുഷ് ടീം എല്ലാവരും ചേർന്ന് പിറന്നാൾ സദ്യ ഒരുക്കി

   What a Legend he is...!

   ഒരു പരസ്യ ചിത്രം അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിൽ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചു... അദ്ദേഹത്തിനു കീഴിൽ തുടർന്നും പഠിക്കാനും പ്രവർത്തിക്കാനുമുള്ള അവസരങ്ങൾക്കായി പ്രാർത്ഥനയോടെ..."

   First published:
   )}