HOME » NEWS » Film » MOVIES V A SHRIKUMAR MENON MEETS FATHIMA SHAHANA WHO BAGGED ALL A IN ALL

കാൻസറിനെ കൂസാതെ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഫാത്തിമ ഷഹാനയെ കാണാൻ ശ്രീകുമാർ മേനോൻ എത്തി

V.A. Shrikumar Menon meets Fathima Shahana who bagged all A+ in all examinations | കാൻസറിനെ കൂസാതെ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഫാത്തിമ ഷഹാനയെ കാണാൻ ശ്രീകുമാർ മേനോൻ എത്തി

moneycontrol
Updated: May 11, 2019, 11:29 AM IST
കാൻസറിനെ കൂസാതെ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഫാത്തിമ ഷഹാനയെ കാണാൻ ശ്രീകുമാർ മേനോൻ എത്തി
V.A. Shrikumar Menon meets Fathima Shahana who bagged all A+ in all examinations | കാൻസറിനെ കൂസാതെ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഫാത്തിമ ഷഹാനയെ കാണാൻ ശ്രീകുമാർ മേനോൻ എത്തി
  • Share this:
ഫാത്തിമ ഷഹാന പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം വന്നപ്പോൾ തോറ്റത് കാൻസർ ആണ്. പിടിമുറുക്കിയ രക്താർബുദത്തെ തെല്ലും കൂസാതെ ഈ മിടുക്കി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സമപ്രായക്കാർ പഠിക്കാനായി പാഠപുസ്തകം തുറക്കുമ്പോൾ, മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സെലീനയുടെയും മകളായ ഷഹാന മറ്റുള്ളവർക്കു മുൻപിൽ സ്വയം ഒരു പാഠപുസ്തകമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ആശുപത്രി കിടക്കയിൽ ഷഹാനയെ കാണാൻ സംവിധായകൻ ശ്രീകുമാർ മേനോനെത്തി. ശേഷം ആ കൂടികാഴ്ചയെപ്പറ്റി ഒരു പോസ്റ്റും ഇട്ടു. ഷഹാനയുടെ ആത്മവിശ്വാസത്തിൽ ശ്രീകുമാർ മേനോനും അത്ഭുതം.

ഇന്നലെ ഞാൻ #ഫാത്തിമ_ഷഹാനയെ കണ്ടു. കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ വെച്ച്. ഒരുപാട് വേദന അനുഭവിക്കുമ്പോഴും അവളുടെ മുഖത്തു നിന്നും ചിരി മായുന്നില്ല.

രക്താർബുദത്തെ തുടർന്ന് കീമോതെറാപ്പിക്കിടയിൽ ആംബുലൻസിൽ പോയാണ് ഷഹാന പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

അവൾ എന്നോട് ചോദിച്ചു- ''എന്നെ മന്ത്രി വിളിച്ചിരുന്നു. എന്നെക്കാണാൻ പത്രക്കാര് വരുന്നു. ഇപ്പോ അങ്കിളും വന്നു. എനിക്ക് അസുഖമുള്ളതു കൊണ്ടായിരിക്കുമല്ലേ എല്ലാവരും വരണത്...?''



അപ്പോ, ഞാനവളോട് പറഞ്ഞു, അസുഖമുള്ളതു കൊണ്ടല്ല. പുഞ്ചിരി കൊണ്ട് നീ അസുഖത്തെ അതിജീവിച്ചില്ലേ... എന്നിട്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയില്ല നീ... #പത്തിൽ_എല്ലാ_വിഷയത്തിലും_എ_പ്ലസ്! ആ അതിജീവനത്താലാണ് എല്ലാവരും കാണാൻ വരുന്നത്. അഭിനന്ദിക്കുന്നത്.

അപ്പോൾ, അവൾക്ക് സന്തോഷമായി

അവൾ ഒടിയൻ കണ്ടിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞു. വല്ലാതെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു.

ഞാനവൾക്ക് ഒരു ചെറിയ സമ്മാനം കൊടുത്തു. ഒരു ടാബ്ലറ്റ്. അത്യാഹ്ലാദമുള്ള സർപ്രൈസ് എന്താണെന്നു വെച്ചാൽ; അവളുടെ കയ്യിൽ ടാബ് ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്നേ അത് കേടു വന്നു. അതിന്റെ പേരിൽ സഹോദരനുമായവൾ ദേഷ്യപ്പെട്ടിരിക്കുമ്പോഴാണ് അതേപോലൊരു ടാബ് തന്നെ സമ്മാനമായി കിട്ടിയത്. സമ്മാനം ആ മുഖത്ത് വലിയ സന്തോഷമുണ്ടാക്കി. എനിക്കും സന്തോഷമായി. ടാബിന്റെ യാദൃശ്ചികത ഞങ്ങൾ രണ്ടാൾക്കും അൽഭുതമായി.

ജഗദീശ്വരൻ ഈ മിടുക്കിയുടെ അസുഖം പെട്ടന്നു ഭേദമാക്കട്ടെ. എല്ലാ കുട്ടികളെ പോലെയും പ്ലസ്ടുവിനും ഡിഗ്രികളിലുമെല്ലാം ഇതേ നേട്ടം ഉണ്ടാകട്ടെ. പാട്ടു പാടി കൂട്ടുകുടി ഉല്ലസിച്ചിരിക്കാൻ അവൾക്കാവട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഞാൻ ക്യാൻസർ സെന്ററിലെ മുറിവിട്ടിറങ്ങിയത്... തിരിഞ്ഞു നോക്കിയില്ല; പിന്നിൽ ആ പുഞ്ചിരിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു...

First published: May 11, 2019, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories