വാരിക്കുഴിയിലെ കൊലപാതകം ട്രെയ്‌ലർ ഇതാ

നടൻ ജയസൂര്യയുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലർ പുറത്തു വന്നത്

news18india
Updated: February 1, 2019, 6:24 PM IST
വാരിക്കുഴിയിലെ കൊലപാതകം ട്രെയ്‌ലർ ഇതാ
ട്രെയ്‌ലറിലെ ഒരു രംഗം
  • Share this:
നർമ്മവും, ക്രൈമും, ത്രില്ലും നിറഞ്ഞ വാരിക്കുഴിയിലെ കൊലപാതകം ട്രെയ്‌ലർ പുറത്തിറങ്ങി. നടൻ ജയസൂര്യയുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലർ പുറത്തു വന്നത്. ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തും. ടേക്ക്‌ വൺ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ ദിലീഷ്‌ പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണ്. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒരു തുരുത്തിലെ കൊലപാതകവും, അതിനെ തുടന്ന് അവിടെ അരങ്ങേറുന്ന പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണ് ഈ ത്രില്ലർ മൂഡ് ചിത്രം പറയുന്നത്.

First published: February 1, 2019, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading